Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/National News/New Delhi/അമേരിക്കയിലെ ഇന്ത്യക്കാർ ദയവായി നാട്ടിലേക്ക് മടങ്ങൂ. ഭാരതത്തിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്.
New DelhiPoliticsTrendingWorld News

അമേരിക്കയിലെ ഇന്ത്യക്കാർ ദയവായി നാട്ടിലേക്ക് മടങ്ങൂ. ഭാരതത്തിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്.

By News Desk
29 April 2026 1 Min Read
Comments Off on അമേരിക്കയിലെ ഇന്ത്യക്കാർ ദയവായി നാട്ടിലേക്ക് മടങ്ങൂ. ഭാരതത്തിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്.

ന്യൂദൽഹി:അമേരിക്കയിലെ ഇന്ത്യക്കാർ ദയവായി നാട്ടിലേക്ക് മടങ്ങൂ. ഭാരതത്തിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്.സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അമേരിക്കയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീധർ വെമ്പു എഴുതിയ കുറിപ്പ് വലിയ ശ്രദ്ധ നേടുകയാണ്. അദേഹം പങ്കുവെച്ച ഈ സന്ദേശം സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം തിരിച്ചറിവ്, സമൂഹബോധം, ഇന്ത്യയുടെ ഭാവി നിർമ്മാണം എന്നിവയിൽ പ്രവാസികളുടെ പങ്കിനെ കുറിച്ചാണ് വ്യക്തമാക്കുന്നത്.

“അമേരിക്ക ഞങ്ങൾക്ക് നല്ലതായിരുന്നു. അതിനാൽ നമ്മൾ നന്ദിയുള്ളവരായിരിക്കണം, നന്ദി നമ്മുടെ ഭാരതീയ രീതിയാണ്,” എന്ന് അദേഹം കുറിക്കുന്നു. എന്നാൽ പിന്നീട് പോസ്റ്റിലെ സന്ദേശത്തിന്റെ സ്വരം മാറുന്നു. ചില അമേരിക്കക്കാർ, ഇന്ത്യക്കാർ ജോലി ‘കവർന്നെടുക്കുന്നു’ എന്ന ധാരണ പുലർത്തുന്നുവെന്ന ആശങ്കയും ശ്രീധർ വെമ്പു പോസ്റ്റിൽ പ്രകടിപ്പിച്ചു.

അമേരിക്കയിലെ രാഷ്ട്രീയ-സാംസ്‍കാരിക സാഹചര്യത്തിൽ ഇന്ത്യക്കാർ ഒരു ആശയപരമായ സംഘർഷത്തിനിടയിൽ നിൽക്കുന്നുവെന്ന് ശ്രീധര്‍ വെമ്പു അഭിപ്രായപ്പെടുന്നു. ഒരു വിഭാഗം “ഭാരതീയ സംസ്‍കാരത്തെ വെറുക്കുന്നവർ” ആണെന്നും മറ്റൊന്ന് “സമഗ്രമായ സംസ്‍കാരത്തെ തന്നെ വെറുക്കുന്നവർ” ആണെന്നും അദേഹം സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സ്ഥിരമായ ബഹുമാനം വിദേശത്ത് ലഭിക്കില്ലെന്നും ശ്രീധര്‍ വെമ്പു മുന്നറിയിപ്പ് നൽകുന്നു.

ലോകത്ത് ഇന്ത്യയ്ക്ക് ലഭിക്കുന്ന ബഹുമാനം രാജ്യത്തിന്റെ പുരോഗതിയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ശ്രീധര്‍ വെമ്പു പറയുന്നു. ഇന്ത്യ ദാരിദ്ര്യത്തിൽ തുടരുകയാണെങ്കിൽ ഇടതുപക്ഷം സഹാനുഭൂതിയോടെയും ത്രീവവലതുപക്ഷം പരിഹാസത്തോടെയും നമ്മളെ ഉപദോശിക്കും എന്നും ഇത് രണ്ടും യഥാർഥ ബഹുമാനത്തിന് തുല്യമല്ലെന്നും യഥാർഥ ബഹുമാനം ഒരിക്കലും ലഭിക്കില്ല എന്നും അദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാൽ സാങ്കേതിക ശക്തിയും സാമ്പത്തിക വളർച്ചയും രാജ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളാകണമെന്ന് ശ്രീധർ വെമ്പു വാദിക്കുന്നു.

ഇന്ത്യയ്ക്ക് ആവശ്യമായ കഴിവുള്ള മനുഷ്യവിഭവശേഷി ഉണ്ടെങ്കിലും അതിന്റെ വലിയൊരു ഭാഗം വിദേശത്തേക്ക് പോകുന്നുവെന്നും, ആ പ്രവാഹം തിരിച്ചുകൊണ്ടുവരണം എന്നുമാണ് ശ്രീധർ വെമ്പുവിന്‍റെ പ്രധാന ആഹ്വാനം. “ചിലർക്കിത് പ്രയാസകരമായിരിക്കും. എങ്കിലും ദയവായി നാട്ടിലേക്ക് മടങ്ങൂ. ഭാരതത്തിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്,” എന്ന് അദ്ദേഹം എഴുതുന്നു. ഇന്ത്യയുടെ യുവത്വത്തെ മാർഗനിർദ്ദേശം ചെയ്യാൻ പ്രവാസികൾ തിരിച്ചുവരണമെന്നും അദേഹം ആവശ്യപ്പെടുന്നു.

വെമ്പുവിന്‍റെ ഈ പോസ്റ്റ് വ്യാപകമായ പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ചിലർ ഇന്ത്യയുടെ സാങ്കേതിക-സാമ്പത്തിക ശക്തിയിലൂടെ മാത്രമേ യഥാർഥ ബഹുമാനം ലഭിക്കൂ എന്ന് അഭിപ്രായപ്പെട്ടു. മറ്റുചിലർ ഉയർന്ന നികുതി, കുറവുള്ള ശമ്പളം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവ ചൂണ്ടിക്കാട്ടി ആശങ്ക പ്രകടിപ്പിച്ചു. തൊഴിൽ അവസരങ്ങളും ജീവിത നിലവാരവും മെച്ചപ്പെടാതെ തിരിച്ചുവരവ് പ്രായോഗികമല്ലെന്ന അഭിപ്രായവും ഉയർന്നു.

ഇന്ത്യയുടെ ഭാവി വളർച്ചയിൽ കഴിവുള്ള മനുഷ്യവിഭവശേഷിയുടെ പങ്ക് നിർണായകമാകുന്ന സാഹചര്യത്തിൽ ശ്രീധർ വെമ്പുവിന്റെ ആഹ്വാനം പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.

Author

News Desk

Follow Me
Other Articles
Previous

വടക്കൻ മലബാറിലെ ആദ്യ ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്റർ ഇനി കണ്ണൂരിൽ

Next

ബേബി ജോണിന്റെ ഉറ്റ സുഹൃത്തും ചവറയുടെ ആർ എസ് പി യുടെ എല്ലാമായ ചവറ വി വാസു പിള്ള (92)അന്തരിച്ചു

Recent Posts

  • ബേബി ജോണിന്റെ ഉറ്റ സുഹൃത്തും ചവറയുടെ ആർ എസ് പി യുടെ എല്ലാമായ ചവറ വി വാസു പിള്ള (92)അന്തരിച്ചു 29 April 2026
  • അമേരിക്കയിലെ ഇന്ത്യക്കാർ ദയവായി നാട്ടിലേക്ക് മടങ്ങൂ. ഭാരതത്തിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്. 29 April 2026
  • വടക്കൻ മലബാറിലെ ആദ്യ ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്റർ ഇനി കണ്ണൂരിൽ 29 April 2026
  • Amunra pl odkrywa tajemnice energii i harmonii w życiu 29 April 2026
  • 20000തിനായിരം രൂപ പിൻവലിക്കാൻ സഹോദരൻ സഹോദരിയുടെ മൃതദേഹവുമായി ബാങ്കിലെത്തി 28 April 2026
  • Explore New Horizons with Bold Relocation Careers Across Europe 28 April 2026
  • Odkryj nieznane tajemnice winairlines recenzja i podróżuj lepiej 28 April 2026
  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • Что такое пипсы в трейдинге 6 April 2026
  • Платформа MetaTrader 4 для анализа котировок и торговли на Форексе 6 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme