കേരള പോലീസ് സേനയിൽനിരവധി വർഷക്കാലം സേവനം അനുഷ്ഠിച്ചു,ഡിസംബർ 31ന് സർവീസിൽ നിന്ന് വിരമിക്കുന്ന കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബി.അൻസറുദീനും ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വി സുപ്രഭക്കും, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ,കേരള പോലീസ് അസോസിയേഷൻകൊല്ലം സിറ്റി ജില്ലാ കമ്മിറ്റി യുടെയും ,ജില്ലാ പോലീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സമു ചിതമായ യാത്രയയപ്പ് നൽകി.
സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറിൽ ചേർന്ന യോഗം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി. എസ്. ഉദ്ഘാടനംചെയ്തു.എ. എസ്. പി. അമൃത ഐ.പി. എസ്. അഡീ. എസ്. പി. പ്രതീപ് കുമാർ എ. കൊല്ലം എ. സി. പി. എസ്. ഷെരീഫ് എസ്. ഐ. ഗോപകുമാർ കെ. പി. ഒ. എ. ജില്ലാ സെക്രട്ടറി ജിജു. സി. നായർ കെ. പി. എ. ജില്ലാ സെക്രട്ടറി എസ്. ആർ. ഷിനോദാസ്. സംഘടന നേതാക്കളായ സി. വിനോദ് കുമാർ എസ്. ഷഹീർ ഒ. പ്രഭ,ശിവരാമൻ അപ്പു എസ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




