പെൻഷൻകരെ പരിഗണിക്കൂ ജീവിക്കാൻ അനുവദിക്കൂ എന്ന മുദ്രാവാക്യമുയർത്തി സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ കൽപ്പറ്റയിൽ നടത്തിയ ജനകീയ സദസ്സ് A I T U C ജില്ലാ പ്രസിഡണ്ട് വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു,പെൻഷേനേഴ്സ് കൗൺസിൽ സംസ്ഥാനസെക്രട്ടറി എം എം മേരി അഭിവാദ്യo ചെയ്തു.
വൈക്കം സബ് ട്രഷറിയ്ക്ക് മുൻപിൽ ജനകീയ സദസ്സ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ സെക്രട്ടറി അച്ചൻകുഞ്ഞ് ഉദ്ഘാടനം ചെയ്തു..മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കുക, മെഡിസെപ് സംസ്ഥാന ഇൻഷുറൻസ് വകുപ്പിനെ ഏൽപ്പിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക, കുടിശ്ശിക ക്ഷാമാശ്വാസം മുൻകാല പ്രാബല്യം ഉറപ്പുവരുത്തി അനുവദിക്കുക, പതിനൊന്നാം പെൻഷൻ പരിഷ്കരണത്തിലെ കുടിശിക ഉടൻ അനുവദിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ജനകീയ സദസ്സ് സംഘടിപ്പിച്ചത്.എം എസ് ഗോപാലകൃഷ്ണൻ, ആർ സുരേഷ്, കെ ഇ മണിയൻ, വിവി ലക്ഷ്മണൻ, ലിസിയമ്മ ടീച്ചർ, ശ്യാം രാജ്, എം എസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.




