5 June 2026
ബില്‍ഡിംഗ് ഓണര്‍ഷിപ്പ് മാറ്റുന്നതിന് കൈക്കൂലി:- കൊച്ചി കോര്‍പ്പറേഷന്‍ ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ടും, റവന്യൂ ഇന്‍സ്‌പെക്ടറും വിജിലന്‍സ് പിടിയില്‍.

എറണാകുളം പള്ളുരുത്തിയിലുള്ള ലോഡ്ജിന്റെ പുതുക്കി പണിത ഭാഗം റെഗുലറൈസ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിന് പരാതിക്കാരനിൽ നിന്നും 25000/- രൂപ കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷൻ പള്ളുരുത്തി സോണൽ ഓഫിസിലെ റവന്യൂ വിഭാഗത്തിലെ ക്ലർക്കായ പ്രകാശ്.എസ്. എസ്. നെ പിടികൂടി വിജിലൻസ്.
എറണാകുളം പള്ളുരുത്തി സ്വദേശിയായ പരാതിക്കാരന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജിന്റെ രണ്ടാം നിലയിൽ മുറികൾ കൂട്ടി ചേർത്ത് പുതുക്കി പണിതിരുന്നു. ഈ ഭാഗം റെഗുലറൈസ്സ് ചെയ്യുന്നതിനായി 17.12.2024 തീയതി കെട്ടിട ഉടമ പള്ളുരുത്തി സോണൽ ഓഫീസിൽ സമർപ്പിച്ച അപേക്ഷ കെട്ടിടത്തിന്റെ അസസ്സ്മെന്റ് നടത്തിയില്ലായെന്നുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിരസിച്ചു. തുടർന്ന് 08.08.2025 തീയതി കെട്ടിട അസസ്സ്മെന്റ് നടത്തി നൽകുന്നതിന് കെട്ടിട ഉടമ വീണ്ടും അപേക്ഷ സമർപ്പിച്ചിരുന്നതും, സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടറും ക്ലർക്കായ പ്രകാശും കൂടി കെട്ടിടം അസസ്സ്മെന്റ് നടത്തുന്നതിനായി ലോഡ്ജിലെത്തി കെട്ടിടം അളന്ന് തിട്ടപ്പെടുത്തിയ ശേഷം സോണൽ ഓഫീസിലേയ്ക്ക് വന്ന് കാണാൻ പരാതിക്കാരനോട് പ്രകാശ് ആവശ്യപ്പെട്ടു. തുടർന്ന് സോണൽ ഓഫീസിൽ എത്തിയ പരാതിക്കാരൻ പ്രകാശിനെ കണ്ടപ്പോൾ അസസ്സ്മെന്റ് നടത്തി നൽകുന്നതിന് 5 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടു. തന്റെ കൈയ്യിൽ അത്രയും പണം ഇല്ലായെന്ന് അറിയിച്ച പരാതിക്കാരനോട് 2 ലക്ഷം രൂപയെങ്കിലും നൽകണമെന്ന് പ്രകാശ് ആവശ്യപ്പെട്ടു. തുടർന്ന് ഇന്നലെ (22.09.2025) പരാതിക്കാരൻ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ പ്രകാശിനെ ഫോണിൽ വിളിച്ചപ്പോൾ ഓഫീസിൽ എത്തി നേരിൽ കാണാൻ നിർദേശിച്ചിതനുസരിച്ച് പ്രകാശിനെ നേരിൽ കണ്ട സമയം അസസ്സ്മെന്റ് നടത്തി നൽകുന്നതിന് ആവശ്യപ്പെട്ട 2 ലക്ഷം രൂപ വെള്ളിയാഴ്ചയ്ക്കുള്ളിൽ (26.09.2025) നൽകണമെന്നും അഡ്വാൻസായി 50,000/- രൂപ ഇന്ന് (23.09.2025) ഓഫീസിൽ എത്തിച്ച് നൽകണമെന്നും പരാതിക്കാരനോട് പ്രകാശ് ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ, ഇന്ന് (23.09.2025) വൈകി 04.45 മണിക്ക് എത്തി പരാതിക്കാരനിൽ നിന്നും 25,000/- രൂപ കൈക്കൂലി വാങ്ങവെ പള്ളുരുത്തി സോണൽ ഓഫീസിൽ വച്ച് വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയുമാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ  മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.