5 June 2026
ചില ബിഷപ്പുമാർ സംഘപരിവാരിൻ്റെ അജണ്ട  മനസ്സിലാക്കുന്നില്ലെന്ന് സി പി ഐ – എം സംസ്ഥാന സെക്രട്ടരി എം വി  ഗോവിന്ദൻ

തളിപ്പറമ്പ:ചില ബിഷപ്പുമാർ സംഘപരിവാരിൻ്റെ അജണ്ട മനസ്സിലാക്കുന്നില്ലെന്ന് സി പി ഐ – എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ
എം എൽ എ മാധ്യമ പ്രവർത്തകരോട് പറഞ്ഞു . അവർക്ക് ഫാസിസ്റ്റുകള എതിർക്കാൻ മനസ്സില്ല .
കന്യാസ്ത്രികൾക്കെതിരായ കേസ്സിൽ ജാമ്യം കിട്ടുന്നതുവരെ ഒരു നിലപാടും ജാമ്യം കിട്ടിയാൽ മറ്റൊന്നും എന്ന നിലപട് അവസരവാദ നിലപാടാണ് .
ഇത്തരത്തിൽ സംഘപരിവാർ അനുകൂല നിലപാട് സ്വീകരിച്ചവരെ നിലപാട് അനുസരിച്ച് തന്നെയാണ് വിമർശിച്ചത്.
മൗലികമായ നിലപാട് എടുക്കണം .
ആ നിലപാടെടുക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ .
ജാമ്യം കിട്ടി കേക്കുമായി അച്ചൻ മാരെല്ലാം
ബി ജെ പി ഓഫീസിലേക്ക് പോയി .അവരെ വിമർശിക്കാൻ ധൈര്യമില്ല. അതിനെയാണ് ഞങ്ങൾ ചൂണ്ടി കാണിച്ചത് .
ആ നിലപാട് ശരിയാണ്. ഇന്നും ശരിയാണ് നാളെയും ശരിയാണ്.
സഭാ നേതൃത്വത്തെ ഒന്നടങ്കം വിമർശിച്ചിട്ടില്ല .ക്രിസ്തിയ സഭകളുമായി ഒരു പ്രശ്നവും സി പി എമ്മിനില്ല .
ആർ എസ് എസ് സഭകളെ ഭയപ്പെടുത്തുകയാണ്.
എന്നാൽ ഇത്
സി പി ഐ – എമ്മും ബി ജെ പി യും ഒരു പോലെയാണ് എന്ന് പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ് .തൃശൂരിൽ
ആർ എസ് എസ് – ബി ജെ പി നേതാക്കളും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ബന്ധുക്കളും ഉൾപ്പെടെയാണ് കള്ളവോട്ട് ചേർത്തിട്ടുള്ളത് . തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃശൂരിൽ വ്യാപകമായ യായി വ്യാജവോട്ട് ചേർത്തതിൻ്റെ രാഷ്ട്രീയ ഉത്തരവാദിത്തം ബി ജെ പി ക്കാണെന്നും അതിന് അവർ തന്നെയാണ് ഉത്തരം പറയേണ്ടത് .
തൃശൂരിൽ വ്യാജ വോട്ട് ചേർത്ത് വിജയിച്ച
സുരേഷ് ഗോപി ഒന്നും പ്രതികരിക്കാതെ
മൗനത്തിലാണ് .ഇലക്ഷൻ കമ്മീഷൻ പരിശോധിക്കണം .
ആഭ്യന്തര ശത്രുക്കളായി
ബി ജെ പി കാണുന്നത് മുസ്ലീങ്ങളെയും, ക്രിസ്ത്യാനികളെയുo കമ്മ്യൂണിസ്റ്റ് കാരെയുമാണ്.
ഈ മൂന്നു കുട്ടരും ഇന്ത്യയിൽ നിന്നും വിട്ടു പോകണമെന്നതാണ് ഇന്ത്യ ഭരിക്കുന്ന കേന്ദ്ര നേതാക്കളുടെ നിലപാട് .
ഇതാണ് അടിസ്ഥാന്ന പ്രശ്നം മെന്നും ഗോവിന്ദൻ പറഞ്ഞു.

രാജൻ തളിപ്പറമ്പ


Discover more from News12 india malayalam

Subscribe to get the latest posts sent to your email.