Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Kerala News/നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 2,23,887 പട്ടയങ്ങള്‍ വിതരണം ചെയ്തു: റവന്യൂ മന്ത്രി കെ. രാജന്‍
Kerala NewsmalpNationalTrending

നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 2,23,887 പട്ടയങ്ങള്‍ വിതരണം ചെയ്തു: റവന്യൂ മന്ത്രി കെ. രാജന്‍

By News Desk
16 July 2025 1 Min Read
0

മലപ്പുറം:നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 2,23,887 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളിലായി നടന്ന പട്ടയ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലയളവില്‍ കേരളത്തില്‍ നാലു ലക്ഷത്തിലേറെ ഭൂവുടമകളെ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ‘ എന്ന മുഖമുദ്രാവാക്യത്തോടെ റവന്യൂ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ഭൂരഹിതരായ മുഴുവന്‍ ആളുകളെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിവേഗവും സുതാര്യവുമായ റവന്യൂ നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ റീസര്‍വ്വേയിലൂടെ ചരിത്രത്തില്‍ ആദ്യമായി ഒന്നര വര്‍ഷത്തിനുള്ളില്‍ നാലരലക്ഷം ഹെക്ടറോളം ഭൂമി അളന്നു തിട്ടപ്പെടുത്തി. കയ്യേറ്റക്കാരെയും കൈവശ ഭൂമിക്കാരെയും കുടിയേറ്റക്കാരെയും ഒരുപോലെയല്ല സര്‍ക്കാര്‍ കാണുന്നതെന്നും കുടിയേറ്റക്കാരുടെയും കൈവശം ഭൂമിക്കാരുടെയും പ്രശ്‌നങ്ങള്‍ അനുതാപപൂര്‍വ്വം പരിഗണിക്കും എന്നും മന്ത്രി പറഞ്ഞു.

നിറം മങ്ങിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ ഏറെ ശ്രദ്ധയോടെ വലുപ്പത്തില്‍ മനോഹരമായി പുനര്‍ നിര്‍മ്മിക്കുകയാണ്. 600 ഓളം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആയി. സമഗ്രവും ജനകീയവും ആധുനികവല്‍ക്കരിക്കപ്പെട്ടതുമായ റവന്യൂ സേവനങ്ങളിലേക്ക് കടക്കുന്ന കാലത്ത് വില്ലേജുകള്‍ സ്മാര്‍ട്ട് ആകേണ്ടത് പ്രധാനമണ്. ജനങ്ങള്‍ക്ക് ഏറ്റവും സുതാര്യമായി വേഗതയില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് ഒരുക്കുകയാണ് വകുപ്പ്. ഇതുവഴി വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന 14 ഓളം വിവരങ്ങള്‍ ചിപ്പുകള്‍ പതിപ്പിച്ച ഒറ്റ കാര്‍ഡില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

മലപ്പുറം ജില്ലയില്‍ ഇന്ന് (ചൊവ്വ) 2187 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 2032 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും 155 ഭൂപതിവ് പട്ടയങ്ങളും ഉള്‍പ്പെടും. തിരൂരില്‍ 258, മഞ്ചേരിയില്‍ 410, തിരൂരങ്ങാടിയില്‍ 750 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും 614 ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

Author

News Desk

Follow Me
Other Articles
Previous

ഭരണകൂട ഭീകരതയ്‌ക്കെതിരെ യോജിച്ച പ്രക്ഷോഭം ഉയര്‍ന്നു വരണം -കെ.പി.ഗോപകുമാര്‍

Next

കാഞ്ഞിരപ്പള്ളി കണ്ട ഏറ്റവും ധീരനും സാഹസികനുമായ ടി ജെ കരിമ്പനാൽ ഓർമയായി

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026
  • റഷ്യൻ ക്രൂഡ് ഓയിൽ 6 March 2026
  • ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്നു 6 March 2026
  • സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ.ശശി 6 March 2026
  • മാതാപിതാക്കളുടെ മരണം താങ്ങാനായില്ല, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 17 വസ്സുകാരൻ മകനും വിടവാങ്ങി. 6 March 2026
  • ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ട് പ്രതികൾ പിടിയിൽ 4 March 2026
  • KSRTC ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ പരിഗണിക്കണം: എഐടിയുസി. 4 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme