10 June 2026
പ്രവേശനോത്സവം വർണ്ണാഭമാക്കി കിഡ്സ്‌ പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ

വർക്കല : പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആദ്യാക്ഷരം പഠിക്കാനെത്തിയ കുരുന്നുകളെ അക്ഷരമാല അണിയിച്ചും,മധുര പലഹാരങ്ങൾ, സമ്മാനങ്ങൾ, ബലൂണുകൾ എന്നിവ നൽകിയും അധ്യാപകരും അനധ്യാപകരും എതിരേറ്റു. പ്രവേശനോത്സവഗാന നൃത്താവിഷ്കാരത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം ഭാസ്കരൻ സുരേഷ് യു.കെ അക്ഷര ദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് തമ്പി മുഖ്യാതിഥിയായിരുന്നു.
സ്കൂൾ മാനേജിങ്‌ ഡയറക്ടർ ഷിനോദ്.എ അധ്യക്ഷത വഹിച്ചു.


പ്രിൻസിപ്പൽ സിന്ധു എസ്, വൈസ് പ്രിൻസിപ്പൽ ലൗലി സനൽ, അക്കാദമിക് കോർഡിനേറ്റർ ബിജികല, സ്കൂൾ കോർഡിനേറ്റർ റാബിയ.എം എന്നിവർ സംസാരിച്ചു. മജീഷ്യൻ വർക്കല മോഹൻദാസ് ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കി മാജിക് ഷോ അവതരിപ്പിച്ചു.
പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം ചിട്ടപ്പെടുത്തിയ അധ്യാപികമാരായ ലൈജി ബാബു, അശ്വതി ജിബി എന്നിവരെയും, വിദ്യാർത്ഥികളായ ആഷി പ്രിജു, നൈനിക, അഗ്രിമ ശങ്കർ, ജുവാൻ.കെ, തവനീഷ്, ഫാത്തിമ സഹ്റ, ജാനകി ആർ. നായർ, നക്ഷത്ര എസ്.എ, അലീന സാറ, അവന്തിക വിവേക് ശശിധരൻ, സുബ്ഹാന,മീനാക്ഷി എന്നിവരെയും പ്രവേശനോത്സവത്തിന്റെ ഭാഗമായി അനുമോദിച്ചു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *