10 June 2026
കുട്ടികൾ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരണം:  ജില്ലാ കളക്ടർ

കൽപ്പറ്റ:കുട്ടികൾ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരണം എന്ന ജില്ലാ കളക്ടറുടെ ആശയത്തിന്റെ ഭാഗമായി വയനാട് കലക്ടറേറ്റ് ജീവനക്കാരുടെ മക്കൾ സിവിൽ സ്റ്റേഷൻ സന്ദർശനം നടത്തി. കലക്ടറേറ്റ് ജീവനക്കാർക്ക് വേണ്ടി ജില്ലാ കലക്ടർ ആരംഭിച്ച ‘ഡിസി സ്പാർക്ക്’ എന്ന പദ്ധതിയുടെ ഭാഗമായാണ് വയനാട് ജില്ലാ കളക്ടറേറ്റിലെ ജീവനക്കാരുടെ കുട്ടികൾ സിവിൽ സ്റ്റേഷൻ സന്ദർശിച്ചത്.

ജീവനക്കാരുടെ കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 53 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. രാവിലെ 10 മുതൽ അഞ്ച് വരെ ജില്ലാ ആസൂത്രണ ഭവനിലെ എപിജെ ഹാളിൽ കുട്ടികൾ പരസ്പരം സംവദിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പലതരം കളികളിൽ ഏർപ്പെടുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു. കുട്ടികൾ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരേണ്ടതിന്റെ പ്രാധാന്യം കളക്ടർ വിവരിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് കുട്ടികൾക്കായി മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും നൽകി.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *