കൃഷി ഓഫീസറുമില്ല, മൃഗഡോക്ടറുമില്ല കർഷകർ വലയുന്നു.
കിഴക്കേകല്ലടം പഞ്ചായത്തുകളിൽ കൃഷി ഓഫീസറും മൃഗഡോക്ടറും വരാതായിട്ട് മാസങ്ങളായി. മൺറോത്തുരുത്ത്, കിഴക്കേ കല്ലട ഗ്രാമപ്പഞ്ചായത്തുകളിലാണ് മാസങ്ങളായി കൃഷി ഓഫീസറും മൃഗഡോക്ടറുമില്ലാത്തത്. ഇരുപഞ്ചായത്തുകളിലെയും കർഷകരും ക്ഷീരകർഷകരും ഇതുമൂലം പ്രതിസന്ധിയിലായി. കിഴക്കേകല്ലട മൃഗാശുപത്രിയിലെ മൃഗഡോക്ടർക്കായിരുന്നു മൺറോത്തുരുത്തിലെയും ചുമതല. ഡോക്ടർ അവധിയെടുത്തതോടെ ഇരുപഞ്ചായത്തുകളിലെയും മൃഗാശുപത്രിയിൽ ഡോക്ടറില്ലാതെയായി. ഇതോടെ ജില്ലയിൽ നടപ്പാക്കിവ രുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞമടക്കം ഇരു പഞ്ചായത്തുകളിലും അവതാള ത്തിലായി. കിഴക്കേകല്ലട, മൺറോത്തു രുത്ത് ഗ്രാമപ്പഞ്ചായത്തുകളിലെ ‘കർഷകരെ സഹായിക്കുന്ന ജീവനക്കാരെ നിയമിക്കണം’ കർഷകരെ സഹായിക്കുന്ന ജീവനക്കാരെ നിയോഗിക്കണമെന്ന് കിസാൻ ജനത കൊല്ലം ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കിഴക്കേകല്ലട, മൺറോത്തുരുത്ത് ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങൾ ഏറെയും കർഷകരാണ്. ഓഫീസർമാരില്ലാത്തതും ജീവനക്കാരും ചേർന്ന് പഞ്ചായത്തുകളിൽ കർഷകരെ കഷ്ടത്തിലാക്കിയതായി യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ. ഗോപി യോഗം ഉദ്ഘാ ടനം ചെയ്തു. ജനങ്ങൾ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. പഞ്ചായത്തുകളിൽ കൃഷി ഓഫീസർ ഇല്ലാത്തതിനാൽ കർഷകർക്ക് സേവനം ലഭിക്കുന്നില്ല. പേരയം പഞ്ചായത്തിലെ കൃഷി ഓഫീസർക്കാണ് ഇപ്പോൾ കല്ലട പഞ്ചായത്തിൽ ചുമതല. പ്രസിഡന്റ് എം. രഘുനാഥൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ലോറൻസ്, സുമേഷ് ആർ. പിള്ള, നജിമു ദ്ദീൻ, നിസാമുദ്ദീൻ, കെ.പി. വി ജയകുമാർ, സത്യവതി തുടങ്ങി യവർ സംസാരിച്ചു. സ്ഥിരമായി കൃഷി ഓഫീസറി ല്ലാത്തത് കാർഷികമേഖലയെയും പ്രതിസന്ധിയിലാക്കി. നെൽക്കർ ഷകർക്ക് ലഭിക്കേണ്ട സബ്‌സി ഡി പണം കൃത്യമായി ലഭിക്കുന്നി ല്ല. പച്ചക്കറിക്ക്യഷിക്ക് അനുവദിച്ച 1.3 ലക്ഷം രൂപ ലാപ്സായി. വാഴ കർഷകർക്ക് അനുവദിച്ച ഒരുല ക്ഷത്തോളം രൂപ ഒടുവിൽ നെൽ ക്കർഷകർക്ക് നൽകേണ്ടിവന്ന സാഹചര്യവുമുണ്ടായി. കൃഷി ഓഫീസിലെ ജീവനക്കാർ കർഷകർക്ക് ആവശ്യമായ സഹാ യങ്ങൾ നൽകുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. താത്പര്യ മുള്ളവർക്കുമാത്രം പണം നൽകുന്നതായും ആരോപണമുണ്ട്. കർഷകർ കളക്ടർക്കടക്കം നിവേദനം നൽകിയിരുന്നു. കർഷകരെ സഹായിക്കുന്ന ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടിക ളുടെ നേതൃത്വത്തിൽ സമരങ്ങൾ നടത്തി. ഒട്ടേറെ പരാതികൾ നൽകിയിട്ടും നടപടിയില്ലെന്നും കർഷകർ പറയുന്നു. പരാതി നൽകിയ കർഷകർക്കുനേരേ പ്രതികാരനടപടികൾ സ്വീകരിക്കുന്നതായും അവർ ആരോപിക്കുന്നു.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




