പുനലൂർ :സംസ്ഥാന സർക്കാർ അമിതമായി വർദ്ധിപ്പിച്ച കോർട്ട് ഫീസ്
നിരക്ക് പിൻവലിക്കണമെന്നും, അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പുനലൂർ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുനലൂരിൽ കോടതി നടപടികൾ ബഹിഷ്കരിച്ച് അഭിഭാഷകർ സബ് ട്രഷറിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി ബി. അനിൽമോന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് അഡ്വ. പി. ജെറോം ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ അഞ്ചൽ സോമൻ, പി എസ്. ചെറിയാൻ, ജെ. ബാഹുലേയൻ, എൽ. ശ്രീദേവിയമ്മ, എൽ. തോമസ്, സേതുമോഹൻ, എൽ. രാജേഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എസ്. ഷിബു നന്ദി രേഖപ്പെടുത്തി. ചെമ്മന്തൂർ കോടതി സമുച്ചയത്തിൽ നിന്നും ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷനിൽ സമാപിച്ചു. ധർണ്ണയ്ക്ക് ശേഷം മുഖ്യ മന്ത്രിക്കുള്ള നിവേദനം പുനലൂർ ആർ ഡി ഒ ക്ക് ഭാരവാഹികൾ കൈമാറി.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




