5 June 2026
WhatsApp Image 2024-12-19 at 7.38.15 PM

വർക്കല അയന്തി പാലത്തിനു സമീപം 65-കാരിയും ഇവരുടെ സഹോദരിയുടെ മകളും ട്രെയിൻ തട്ടി മരിച്ചു. കുമാരി (65),അമ്മു (15) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 ഓടെ തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ മാവേലി എക്സ‌്പ്രസ്സ് തട്ടിയാണ് അപകടം.രണ്ടുപേരും ആറ്റുകാൽ പൊങ്കാലയ്ക്ക് അനുബന്ധമായി അയന്തി വലിയമേലതിൽ ക്ഷേത്രത്തിന് അടുത്ത് പൊങ്കാല ഇടുന്ന പതിവുണ്ട്. ഇവിടേക്ക് പോകവെ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിന് ഇടയിലാണ് അപകടം. ഇവരുടെ വീടിന് മുന്നിലുള്ള പാളത്തിലാണ് അപകടം. വർക്കല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *