5 June 2026
“കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു”

തളിപ്പറമ്പ:കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി
കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു.പെരുന്തലേരി പന്നിത്തടത്തെ പാലാടത്ത് രാമചന്ദ്രൻ നെയാണ് രക്ഷിച്ചത്.അമ്പത് അടി ആഴവും രണ്ട് അടി വെള്ളവുമുള്ള സ്വന്തം കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിലാണ് അമ്പത്തിയാറുകാരന രാമചന്ദ്രൻ കിണറ്റിൽ അകപ്പെട്ടത്.വീഴ്ച്ചയിൽ കാലിന് പരിക്കേറ്റതിനാൽ കിണറിൽ നിന്നും മുകളിലോട്ട് കയറാൻ സാധിക്കാത്തതിനാൽ നാട്ടുകാർ തളിപ്പറമ്പ അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

തളിപ്പറമ്പ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ
കെ രാജീവൻ , ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ഷജിൽകുമാർ മിന്നാടൻ,
പി വി ലിഗേഷ്, അനുരൂപ്, സരിൻ സത്യൻ , ഹോം ഗാർഡ്
പി ചന്ദ്രൻ ,കെ സജീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി രാമചന്ദ്രനെ കിണറിൽ നിന്നും പുറത്തെടുക്കുകയായിരുന്നു .രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.

 


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *