5 June 2026
ഇടതു ഭരണത്തിൽ പെൻഷൻകാർ നിരാശർ- പെൻഷനേഴ്സ് സംഘ് .

കൊല്ലം : ആനുകൂല്യ നിഷേധത്തിനാൽ പെൻഷൻകാരെ നിരാശരാക്കുന്നതാണ് ഇടതു തുടർ ഭരണമെന്ന് പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡൻ്റ് ബി. ജയപ്രകാശ്.പറഞ്ഞു.  നിരാശരായ ആശാവർക്കർമാരെ പോലെ പ്രതീക്ഷയറ്റ തൊഴിലാളി , പെൻഷൻ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് കൊല്ലം ആശ്രാമം പെൻഷൻ ട്രഷറിയ്ക്ക് മുന്നിൽ നടന്ന പെൻഷനേഴ്സ് സംഘ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഏഴു ക്ഷാമാശ്വാസ ഗഡുക്കൾ കുടിശ്ശികയാകുമ്പോൾ ഒരു ഗഡു ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച് ആനുകൂല്യം നൽകുന്നവരാണ് തങ്ങളെന്ന ധനമന്ത്രിയുടെ അവകാശവാദം തികഞ്ഞ പൊള്ളത്തരമാണ്.  ജില്ലാ പ്രസിഡൻ്റ്  സരോജാക്ഷൻപിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഗോപിനാഥ് പാമ്പട്ടയിൽ നേതാക്കളായ ആർ.പി. മഹാദേവകുമാർ, രവീന്ദ്രനാഥൻ നായർ, ഡി ബാബു പിള്ള .എന്നിവർ സംസാരിച്ചു .


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *