കൊല്ലം : ചരിത്രം സംസ്കാരം രാഷ്ട്രീയം” എന്ന പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ ഊർജ്ജം ഇഷ്ടപ്പെടാത്തവരാണ് ചരിത്രം വളച്ചൊടിക്കുന്നതും തിരുത്തി എഴുതുന്നതും. ചരിത്രം പുതുക്കുകയല്ല, വസ്തുനിഷ്ഠമായി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായി രചിക്കപ്പെട്ട ഗ്രന്ഥമാണ് “കൊല്ലം : ചരിത്രം സംസ്കാരം രാഷ്ട്രീയം” എന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
കേരളത്തെ ആധുനിക സമൂഹമാക്കാനുള്ള ചർച്ചകൾ നടക്കുമ്പോൾ കൊല്ലത്തിൻ്റെ സമ്പന്നമായ ചരിത്രം വിവരിക്കുന്ന ഈ ഗ്രന്ഥം സഹായകമാകുമെന്ന് സി പി ഐ എം മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള. “കൊല്ലം : ചരിത്രം സംസ്കാരം രാഷ്ട്രീയം” എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം നേടിയ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ സാംസ്കാരിക നേട്ടങ്ങളാണ് ഈ പുസ്തകം വിവരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുതിർന്ന നേതാവ് പി.കെ.ഗുരുദാസൻ, എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപൻ, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർക്ക് നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. എൻ എസ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ 2023 ൽ സംഘടിപ്പിച്ച കൊല്ലം മഹോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട നാനൂറോളം പ്രബന്ധങ്ങളാണ് പുസ്തക രൂപത്തിലാക്കിയത്. കൊല്ലം മഹോത്സവം സംഘാടക സമിതി ചെയർമാൻ കെ വരദരാജൻ അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, സി പി ഐ എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം ജെ. മേഴ്സിക്കുട്ടിയമ്മ, പി ഒ ജെ ലബ്ബ, ഡോ. സുനിൽ കുമാർ, എം.ഗംഗാധര കുറുപ്പ്, വി.കെ. അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




