തിരുവനന്തപുരം: സംഘടന നേതാക്കളെ ട്രഷറി ഡയറക്ടറുടെ ഓഫീസിൽ നിയമിക്കുകവഴി ട്രഷറിയിലെ സാങ്കേതിക തകരാറുകൾക്ക് ശാപമോക്ഷം ലഭിക്കുന്നില്ല. അനുഭവ സമ്പത്തുള്ളവരും കാര്യങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നവരേയും സാങ്കേതിക ജോലികൾ ഏൽപ്പിക്കുന്നില്ലെന്ന് ആരോപണം.ഇന്നും ട്രഷറി പ്രവർത്തനം താളം തെറ്റി.മാസത്തിൻ്റെ ആദ്യ ദിനങ്ങളിൽ ട്രഷറി ഇടപാടുകൾ തടസപ്പെടുന്നത്
വൃദ്ധരായ പെൻഷൻകാർക്കും മറ്റിടപാടുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാസത്തിലെ രണ്ടാം പ്രവർത്തി ദിനമായ ഇന്ന് രാവിലെ മുതൽ ട്രഷറി നെറ്റ് വർക്ക് തടസപ്പെട്ടതിനാൽ നൂറുകണക്കിന് പെൻഷൻകാരും ഇടപാടുകാരും ആശങ്കയിലായി. സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമം നടക്കുന്നതായി ട്രഷറി ഡയറക്ടർ അറിയിച്ചുവെങ്കിലും എത്ര സമയത്തിനകം പരിഹരിക്കും എന്ന് അദ്ദേഹത്തിന് ഉറപ്പ് പറയാനാവുന്നില്ല. സാങ്കേതിക തകരാർ മൂലം ട്രഷറി ഇടപാടുകൾ തടസപ്പെട്ടത് പലയിടങ്ങളിലും ജീവനക്കാരും ഇടപാടുകാരും തമ്മിൽ സംഘർഷത്തിന് കാരണമാകുന്നു സാങ്കേതിക പരിഞ്ജാനം ഉള്ള ജീവനക്കാരുടെ അഭാവം ട്രഷറിയുടെ കംപ്യൂട്ടർ രംഗത്ത് കുറവായതാണ് കാരണമെന്ന് പറയപ്പെടുന്നു.ധനകാര്യ മന്ത്രിയുടെ ഇടപെടൽ അത്യാവശ്യമാണ്.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




