Categories: New Delhi

“വയനാട് ലാത്തിച്ചാര്‍ജ്ഃ കെ സുധാകരന്‍ പ്രതിഷേധിച്ചു”

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ശക്തമായി പ്രതിഷേധിച്ചു. 5 തവണയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

2024 ജൂലൈ 30നാണ് കേരളത്തെ ഞടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാലു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതര്‍ തീരാ ദുരിതത്തിലാണ്. ദുരന്തം നേരിട്ടു ബാധിച്ചവരും ജീവനോപാധികള്‍ നഷ്ടപ്പട്ടവരും അടുത്ത പ്രദേശത്തു താമസിക്കുന്നവരുമൊക്കെ വലിയ പ്രയാസങ്ങളിലൂടെ കടന്നുപോകുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ദുരന്തബാധിതരുടെ ദുരിതം അനന്തമായി നീളുകയാണ്. അനിശ്ചിതത്ത്വത്തിലൂടെ അവര്‍ കടന്നുപോകുമ്പോള്‍ സമരത്തിലൂടെ അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചത്. അവരെ തല്ലിയൊതുക്കുന്നതുകൊണ്ട് പ്രശ്‌നം തീരില്ലെന്നു സര്‍ക്കാര്‍ ഓര്‍ക്കുന്നതു നല്ലതാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

അക്രമം അഴിച്ചുവിട്ട പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കൂടുതല്‍ സമരങ്ങളുമായി കോണ്‍ഗ്രസ് രംഗത്തുവരുമെന്നും സുധാകരന്‍ അറിയിച്ചു.

News Desk

Recent Posts

“19ന് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം”

ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…

7 hours ago

“ത്രിദിന ദേശീയ ശിൽപശാല”

കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…

7 hours ago

“മദ്യഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് :കെ സുധാകരന്‍ “

എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

7 hours ago

“അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ “

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…

7 hours ago

“സംസ്ഥാന ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന് പരിസമാപ്തി”

തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…

7 hours ago

വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…

17 hours ago