പൂന്തുറ :ആദ്യ പ്രണയം പൂവണിഞ്ഞില്ലെങ്കിലും പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം തിരിച്ചു വന്നു അഗാധമായി പിന്നെ സംഭവിച്ചതോ??പ്രണയത്തിൻ്റെ പേരിൽ സ്വയം ജീവനൊടുക്കുന്നവരുടെ എണ്ണം എന്നും കൂടിക്കൂടി വരുകയാണ്. വിവാഹം കഴിച്ച് കുട്ടികൾ ഉണ്ടായാലും പഴയ കാമുകനെ കാണുമ്പോൾ വീണ്ടും പ്രണയിക്കണമെന്ന് രണ്ടാൾക്കും തോന്നിയാൽ കാര്യങ്ങൾ വീണ്ടും കലുഷിതമാകും ഇവിടെയും സംഭവിച്ചത് ഇതുതന്നെ.
മുട്ടത്തറ എസ്.എന്‍.നഗറിലുള്ള അരുണ്‍ വി.നായരുടെ വീട്ടിലെത്തിയാണ് സിന്ധു ആത്മഹത്യ ചെയ്തത്. അരുണിനെ തിരഞ്ഞ് സിന്ധു വീട്ടിലെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്നത് അരുണിന്റെ വല്യമ്മ മാത്രമാണ്. ഇവരെ തള്ളിയിട്ടാണ് അരുണിന്റെ മുറിയില്‍ കയറി വാതിലടച്ചത്. വല്യമ്മ നാട്ടുകാരെയും പോലീസിനെയും കൂട്ടി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ സിന്ധു ജീവനൊടുക്കിയ നിലയിലായിരുന്നു.
അരുണും സിന്ധുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. അരുണ്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് പെട്ടെന്നുള്ള യുവതിയുടെ പ്രകോപനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കുകൂടിയിരുന്നു. മണക്കാട് വച്ച് പരസ്യമായി വഴക്കുണ്ടായി.
കാറിലെത്തിയ അരുണിനെ സിന്ധു തടഞ്ഞു. കാറിന്റെ സീറ്റുകള്‍ കുത്തിക്കീറി. തടയാന്‍ ശ്രമിച്ച അരുണിന് കയ്യില്‍ കുത്തേറ്റു. സിന്ധുവിനും പരുക്ക് പറ്റി. അതിനുശേഷമാണ് അരുണിന്റെ വീട്ടില്‍ കയറി ആത്മഹത്യ ചെയ്തത്. അടുപ്പം രണ്ടാമത് തുടങ്ങിയപ്പോള്‍ പലരില്‍ നിന്നും കാശ് വാങ്ങി അരുണിന് നല്‍കിയിട്ടുണ്ട് എന്നാണ് സിന്ധുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…
തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…