നവംബർ മാസത്തിലാണ് ഇയാൾ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. പ്രതിയെ പിടികൂടാൻ സഹായിച്ചത് അതിക്രമ സമയത്ത് ഉപയോഗിച്ച പഞ്ചാബി ഭാഷയാണെന്ന് കാനഡയിലെ പീൽ പോലീസ് പറഞ്ഞു. മൂന്ന് ഇരകളോടും പ്രതി പഞ്ചാബിയിലാണ് സംസാരിച്ചത്. തുടർന്ന് പഞ്ചാബി സംസാരിക്കുന്ന ആളുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.നവംബർ എട്ടിന് ബ്രാംപ്റ്റണിൽ ഒരു മണിക്കൂറിനിടെയാണ് അർഷ്ദീപ് രണ്ട് പീഡനങ്ങൾ നടത്തിയത്. ബസ് കാത്തുനിന്ന യുവതികളാണ് പീഡനത്തിന് ഇരയായത്. വാഹനങ്ങളിൽ കയറ്റിയ ശേഷം കിലോമീറ്ററുകൾ ദൂരേക്ക് കൊണ്ടുപോയി വിജനമായ സ്ഥലത്ത് വച്ചായിരുന്നു ബലാത്സംഗം ചെയ്തത്. പുതിയ കാർ ഓടിക്കാൻ നൽകാം എന്ന് വാഗ്ദാനം നൽകിയായിരുന്നു മൂന്നാം പീഡനം. റൈഡ് ഷെയർ ഡ്രൈവറെന്ന വ്യാജേനെയാണ് പ്രതി ഇരകളെ സമീപിച്ചത്. തുടർന്ന് ആയിരുന്നു പീഡനം. ഈ മാസം 8, 16 തീയതികളിൽ ബ്രാംപ്ടൺ, വോഗൻ എന്നീ പ്രദേശങ്ങളിൽ വച്ചാണ് മൂന്ന് ലൈംഗികാതിക്രമങ്ങളും നടന്നത്. സംഭവ ശേഷം ഇരകൾ പീൽ പോലീസിന് പരാതി നൽകിയിരുന്നു. മൂന്ന് സംഭവങ്ങളും വിശദമായി പരിശോധിച്ച അധികൃതർ പ്രതി ഒരാളാണെന്ന നിഗമനത്തിൽ എത്തി.അർഷ്ദീപ് സിംഗിനെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കവർച്ച, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…
തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍…
ന്യൂഡെൽഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി.വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നു വെന്ന് നീരിക്ഷണം.ഭർത്താവിനും ഭർത്താവിൻറെ കുടുംബാംഗങ്ങൾക്ക് എതിരെ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെയും ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന…
ശാസ്‌താം കോട്ട:വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ സൈനികൻ റായ്‌പൂരിൽ വാഹനാപ കടത്തിൽ മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കുഴിവേലിൽ (സരസ്) കൃ ഷ്ണപിള്ളയുടെ…
ഇതിനു മുമ്പുള്ള ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ തര്‍ക്ക വിഷയമാക്കിയിട്ടില്ല. സംസ്ഥാന വരുമാനത്തിന്റെ ഏറിയ പങ്കും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാണ് ഉപയോഗിക്കുന്നതെന്ന്…