ന്യൂഡെല്‍ഹി: ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫീസിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. NSG, NIA, ഡൽഹി പോലീസ് സംഘങ്ങൾ പരിശോധന നടത്തി. CRPF സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധമെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭാവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്.
വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ പ്രശാന്ത് ബീഹാർ പിവിആർ സിനിമാസിന് സമീപം, പാർക്കിന്റെ മതിലിനോട് ചേർന്ന് ഉച്ചക്ക് 1..48 നാണ് സ്ഫോടനം. വൻ ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
ഉടൻതന്നെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ സ്ഥലത്തെ നിയന്ത്രണം ഏറ്റെടുത്തു. ഫയർഫോഴ്സും, ബോംബ് സ്കോഡും സ്ഥലത്തെത്തി, പ്രാഥമിക പരിശോധന നടത്തി.NIA യുംNSG യുടെ ബോംബ് ഡിസ്പോസൽ സ്ക്വഡും എത്തി പരിശോധന നടത്തി.തെളിവുകൾ ശേഖരിച്ചു.
എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടി കണ്ടെത്തി.കഴിഞ്ഞ മാസം 20ന് സ്ഫോടനമുണ്ടായ സിആര്‍പിഎഫ് സ്‌കൂളിൽ നിന്നും 500 മീറ്റർ മാത്രം അകലെയാണ് ഇന്നത്തെ സ്‌ഫോടനം.
അവിടെനിന്നും വെള്ളപ്പൊടി കണ്ടെത്തിയിരുന്നു.രണ്ട് സ്ഫോടനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സ്ഫോടനത്തിൽ ആളപായം ഇല്ല.തുടർച്ചയായി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസിനും മറ്റേ ഏജൻസികൾക്കും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…
കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…