തിരുവനന്തപുരം:സപ്ലൈകോയില്‍ സേവനമനുഷ്ഠിക്കുന്ന പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ തസ്തിക 10 ശതമാനം വീതം കുറവ് ചെയ്യുന്നത് മൂലം വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എന്‍.എഫ്.എസ്.എ പൊതുവിതരണ വകുപ്പ് ഏറ്റെടുക്കണമെന്നും ജീവനക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിഹരിക്കണമെന്നും സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച് കൂടിയ കേരള സിവില്‍സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, സംസ്ഥാന ട്രഷറര്‍ പി.എസ്.സന്തോഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറി എസ്.സജീവ് എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം ജി.ബീനാഭദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കേരള സിവില്‍സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജി.ബീനാഭദ്രന്‍ (പ്രസിഡന്റ്), കെ.വിനോദ് (ജനറല്‍ സെക്രട്ടറി), എ.ഗുരുപ്രസാദ്, ധന്യാ പൊന്നപ്പന്‍, മനുകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), ഗിരീഷ് ചന്ദ്രന്‍ നായര്‍, വിനോദ് ആലത്തിയൂര്‍, ഡി.ലിജു (സെക്രട്ടറിമാര്‍), വിജീഷ് (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…
കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…
തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍…