ലോകക്രമത്തിൽ ഉരുണ്ടു കൂടുന്ന മനുഷ്യനന്മയ്ക്കെതിരായ നിലപാടുകൾ ആറ്റൻബോംബിനെപ്പോലെ കെടുതിയിൽ എത്തിക്കാനാകും. പഞ്ചിമേഷ്യയിലെ സമാധാനം കെടുത്താൻ അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും പയറ്റി കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിലെ ഷേക് ഹസീനയുടെ ഭരണം തകരാനുള്ള പ്രധാന കാരണം അമേരിക്കൻ നിലപാടുകൾ തന്നെയാണ്. അവർ ഒളിഞ്ഞിരുന്ന് ആക്രമിക്കും പുറത്ത് അവർ ഒന്നുമറിഞ്ഞില്ലെന്ന നിലപാടിലാണ്. ഇന്ന് ലോകത്തെ മുസ്ലീം ഭൂരിപക്ഷം ഭീകരപ്രവർത്തനത്തിൻ്റെ പേരിൽ വലിയ പ്രതിസന്ധി നേരിടുകയാണ് പല രാജ്യങ്ങളിലും ഒരു ചെറു വിഭാഗം മുസ്ലീം ഭീകരവാദികൾ നടത്തുന്ന ആക്രമങ്ങൾ ഭൂരിപക്ഷ മുസ്ലീംങ്ങളും അനുഭവിക്കേണ്ടി വരുന്നു. ഇത് മുഴുവൻ പേരെയും ബാധിക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ അങ്ങനെ പീഡിപ്പിക്കപ്പെടുന്നുണ്ടായിരുന്നില്ല അട്ടിമറി നടത്തി അധികാരം പിടിച്ച പുതിയ ഗവൺമെൻ്റ് മറ്റെന്തോ ലക്ഷ്യം വച്ച് ഹിന്ദു വികാരം ആളികത്തിക്കുകയാണ് അത് നല്ലതിൻ്റെ വഴിയല്ല.ചിൻമയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ ബംഗ്ലാദേശിലെ ചിറ്റഗോങ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ജാമ്യം നിഷേധിച്ച കോടതി ഉത്തരവിനെതിരെ ജനക്കൂട്ടം ശക്തമായി പ്രതിഷേധിച്ചു. ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കോടതിക്ക് പുറത്തുനടന്ന പൊലീസ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ബംഗ്ലാദേശ് സർക്കാർ വാദം സ്വാമി ദേശീയ പതാകയെ അവഹേളിച്ചു. ഇതിൻ്റെ പേരിൽ ജാമ്യം നൽകാതെ ജയിലിൽ അയയ്ക്കപ്പെട്ടത്. ഇത് കരുതി കൂട്ടി നടത്തുന്ന നീക്കമെങ്കിൽ അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.ബംഗ്ലാദേശ് അയൽ രാജ്യം മാത്രമല്ല. സുഹൃത്ത് രാജ്യം കൂടിയാണ്. പാകിസ്ഥാൻ്റെ അടിയും ചവിട്ടുമേറ്റ ഒരു ജനതയ്ക്ക് സ്വാതന്ത്ര്യം അനുഭവിക്കാൻ അവസരമൊരുക്കിയ രാജ്യമാണ് ഭാരതം.പരസ്പ്പരം പോരടിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകും. കരുതിയിരിക്കുക.പാകിസ്ഥാൻ ഇന്ത്യ വിഭജനം അതിൻ്റെ കെടുതികൾ പുതുതലമുറ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…
കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…