കൊച്ചി: നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യം നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തി പോരെന്ന് കുടുംബം. ഹൈക്കോടതിയിൽ
സിപിഐഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല.പ്രതിക്ക് ഭരണതലത്തിൽ വലിയ ബന്ധമെന്ന് നവീൻ ബാബുവിന്റെ ഭാര്യ ഹർജിയിൽ പറയുന്നു.നീതി ലഭിക്കണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് കുടുംബം.
ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി, ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല . കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി.
യാത്രയയപ്പ് യോഗത്തിനുശേഷം നവീൻ ബാബുവിനെ കണ്ടത് ആരൊക്കെ എന്ന് അന്വേഷിക്കണം അന്വേഷണസംഘം ഇതുവരെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടില്ല നവീൻ്റേത് കൊലപാതകമെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന് ഭാര്യ, പ്രശാന്തന്റെ പരാതി കെട്ടിച്ചമച്ചത് ആണ്. അന്വേഷണസംഘം തെളിവുകൾ കുഴിച്ചുമൂടാൻ ശ്രമിക്കുന്നു.
പ്രതിക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാൻ അന്വേഷണസംഘം സാഹചര്യമൊരുക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മറ്റൊരു പൊതുതാൽപര്യ ഹർജി കൂടി എത്തി. ചേർത്തല സ്വദേശി മുരളീധരനാണ് ഹർജി നൽകിയത്.
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…
കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…