തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാർ ഒപ്പുശേഖരണ ക്യാമ്പയിനുമായി രംഗത്ത്. സർക്കാർ കാട്ടുന്ന അവഗണ തുടർന്നാൽ വീണ്ടും പ്രക്ഷോഭവുമായി രംഗത്ത് വരാനും സാധ്യതയുണ്ട്.സംഘടന പെൻഷൻകാരുടെ ഇടയിലേക്ക് ഇറക്കിയ നോട്ടീസ് വൈറലായി കഴിഞ്ഞു.തുടർന്നു വായിക്കാം.
56 വയസ്സ് മുതൽ
100 ഉം അതിനു മുകളിലും
പ്രായമുള്ള
മുതിർന്ന പൗരസമൂഹത്തിന്
അർഹതപ്പെട്ട
ആനുകൂല്യങ്ങൾ
കുടിശ്ശികയായിട്ടു്
5 വർഷം പിന്നിട്ടിരിക്കുകയാണ്.
ജീവിതകാലത്ത് തന്നെ
ലഭിക്കേണ്ട മാറ്റിവെക്കപ്പെട്ട വേതനവും, 2021 ജനുവരി മുതലുള്ള ക്ഷാമാ
ശ്വാസവും ,
2019 ജൂലൈ മുതലുള്ള പെൻഷൻ പരിഷ്കരണ – സാമ്പത്തിക ആനുകൂല്യങ്ങളും , 2019 ജൂലൈ യ്ക്ക് ശേഷം ശമ്പളപരിഷ്കരണ ഉത്തരവ് തീയതിക്ക് മുമ്പായി വിരമിച്ചവരുടെ ഒരു ഗഡു ശമ്പള പരിഷ്കരണ കുടിശ്ശികയും
ലഭ്യമാകാതെയും
അനുഭവിക്കാതെയും
ഒരു ലക്ഷത്തോളം പെൻഷൻകാർ
കുടുംബത്തെയും ,
നമ്മെയും , ഇഹലോകത്തെയും വിട്ടുപിരിഞ്ഞു പോയി.
2024 പാർലമെൻറ് തിരഞ്ഞെടുപ്പിന് മുമ്പായി അനുവദിച്ച 01-01-2021 പ്രാബല്യത്തിലുള്ള
2% ക്ഷാമാശ്വാസം
മുൻകാലപ്രാബല്യം
അനുവദിക്കാതെ,
2024 ഏപ്രിൽ മുതൽ മാത്രമേ തുക അനുവദിച്ചിട്ടുള്ളൂ. 01-07-2021 പ്രാബല്യത്തിൽ ലഭിക്കേണ്ട 3% ക്ഷാമാശ്വാസം വയനാട്
പാർലമെന്റ്, ചേലക്കര,പാലക്കാട് അസംബ്ളി മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുമ്പായി അനുവദിച്ചപ്പോഴും കുടിശ്ശികയെ സംബന്ധിച്ച്
പരാമർശം പോലുമില്ലെന്നത് പ്രതിഷേധാർഹമാണ്.
ഓരോ പെൻഷൻ കാരനും O1-07-2022
മുതൽ വിവിധ കാലയളവിലായി
ഇപ്പോൾ ലഭിക്കേണ്ട
19% ക്ഷാമാശ്വാസവും
ലഭിക്കുന്നില്ല.
അഞ്ചേകാൽ ലക്ഷത്തിലധികം വരുന്ന സംസ്ഥാന സർവീസ്
പെൻഷൻകാരിൽ
ഓരോരുത്തർക്കും അടിസ്ഥാനപെൻഷന്റെ
19% തുക നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശരാശരി ഒരു പെൻഷനറുടെ അടിസ്ഥാന പെൻഷൻ 15000 രൂപ എന്ന് പരിഗണിച്ചാൽ തന്നെ
(15000 X 19/100 = 2850 രൂപ) രണ്ടായിരത്തി
എണ്ണൂറ്റി അൻപത് രൂപ ഓരോ മാസത്തിലും ക്ഷാമാശ്വാസ
ഇനത്തിൽ മാത്രം അർഹത പ്രകാരം ലഭിക്കേണ്ടത്
ലഭിക്കുന്നില്ല.
ഇതോടൊപ്പംതന്നെ 2019 ജൂലൈ പ്രാബല്യത്തിൽ ലഭിക്കേണ്ട പെൻഷൻ പരിഷ്കരണ-ശമ്പള പരിഷ്ക്കരണ ആനുകൂല്യത്തിന് നാലിൽ ഒരുഭാഗവും (നാലാംഗഡു )
ലഭിച്ചിട്ടില്ല. യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുമെന്ന് പ്രകടനപത്രികയിലെ വാഗ്ദാനം നിർവഹിച്ച്, സ്റ്റാറ്റ്യൂട്ടറി പെൻഷൻ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും നടപ്പിലാക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ
നയസമീപനങ്ങൾ മൂലം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നത്
പെൻഷൻകാർ ഉൾപ്പെടുന്ന പൊതു സാമൂഹിക വിഭാഗങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.
ഈ സ്ഥിതിയിലും അഞ്ചുവർഷത്തിലൊരിക്കൽ പെൻഷൻ പരിഷ്കരണത്തിന് കാലയളവ് O1-07- 2024 ന് , 4 മാസം മുൻപ് പിന്നിട്ടിട്ടും കേരള സർക്കാർ
ഇതിനായി ഒരു നടപടിയും
സ്വീകരിക്കാത്തതും ക്ഷന്തവ്യമല്ല.
മെഡിസെപ്പ് പദ്ധതി
അപാകതകൾ പരിഹരിച്ച് കാര്യക്ഷമവും ഫലപ്രദവുമായി നടപ്പിലാക്കുന്ന വിധം സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിനെ ചുമതലപ്പെടുത്തണം ,
ട്രഷറികൾ കൂടുതൽ കൂടുതൽ പെൻഷണർ സൗഹൃദപരമാകണം
എന്നീ നിർദ്ദേശങ്ങളും
പെൻഷൻ കൗൺസിൽ മുന്നോട്ടു വയ്ക്കുന്നു. പെൻഷൻകാർക്ക് അനുവദിയ്ക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നതും ഒഴിവാക്കുന്നതും കാലതാമസം വരുത്തുന്നതും ഒരു മനുഷ്യാവകാശലംഘന പ്രശ്നമായിക്കൂടി ഞങ്ങൾ ഉയർത്തുകയാണ് .
കേന്ദ്രസർക്കാർ കേരളത്തിലെ സർക്കാരിനോട് വൈരനിര്യാതന ബുദ്ധിയോടെ
അർഹതപ്പെട്ട തുക അനുവദിക്കാതെ
സാമ്പത്തിക ഫെഡറലിസത്തെ
ക്രൂരമാം വിധം മുറിവേൽപ്പിക്കുന്നുണ്ട്
എന്ന വസ്തുത നിലവിലുണ്ട്. വയനാട് ദുരന്ത പശ്ചാത്തലത്തിലും അത് അനുവർത്തിക്കപ്പെടുന്നുവെന്നത് ക്രൂരമായ അവഗണനയുടെ ഭീതിദമായ മുഖമാണ്.
കേരള സർക്കാർ
വയോജനസംരക്ഷണം ഉൾപ്പെടെ പൊതുവായി സ്വീകരിക്കുന്ന പുരോഗമന നടപടികൾ സാമൂഹ്യ പുരോഗതിയും ,
നീതിയും ലക്ഷ്യംവച്ചുകൊണ്ടുള്ള താകുന്നുവെന്നത് ശുഭോദർക്കമാണ്.
ഇവ്വിധം പൊതുവീക്ഷണമുള്ള
സംസ്ഥാന സർക്കാർ , ഇത്തരുണത്തിൽ ഇടതുപക്ഷ സ്വഭാവത്തിലും , വർഗപരമായ സമീപനത്തിലും ഊന്നി , സാമ്പത്തിക വിതരണത്തിന് മുൻഗണനാക്രമം നിശ്ചയിക്കേണ്ടതുണ്ട്. വയോധികരായ സംസ്ഥാന സർവീസ് പെൻഷൻകാർക്ക് കുടിശ്ശികയായ ആനുകൂല്യങ്ങൾ ജീവിതകാലത്തുതന്നെ ലഭ്യമാക്കാനും,അവർ നേരിടുന്ന പ്രശ്നങ്ങൾക്ക്
സത്വര നടപടികൾ സ്വീകരിക്കാനും
ബാദ്ധ്യസ്ഥമാണ് .
ഈ ആവശ്യങ്ങൾ നേടിയെടുക്കാൻ
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് നടത്തുന്ന പ്രചരണ -പ്രക്ഷോഭ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ,
അതിന്റെ ഭാഗമായുള്ള സർവീസ് പെൻഷൻകാരുടെ ഒപ്പുശേഖരണ ക്യാമ്പയിനോട് സഹകരണം
ഉണ്ടാകണമെന്നും സവിനയം അഭ്യർത്ഥിക്കുന്നു.എന്നവസാനിക്കുന്നതാണ് നോട്ടീസ്.
സ്ഥാനത്തെ സർവീസ് പെൻഷൻകാർക്ക് നീതി കിട്ടുന്നില്ല. ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ കിട്ടുന്നില്ല പങ്കാളിത്തപെൻഷൻ വഴിയിൽ ഉപേക്ഷിച്ച മട്ടാണ്. യോജിച്ച പ്രക്ഷോഭം അനിവാര്യമായ സാഹചര്യങ്ങളിൽപ്പോലും പല സംഘടനകളും മൗനത്തിലാണെന്നും പെൻഷൻ കാരുടേയും ജീവനക്കാരുടേയും അഭിപ്രായം.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
കൊല്ലം: കൊല്ലം നഗരസഭയുടെ മേയറായി ഹണി ബഞ്ചമിൻ എത്തും.എമ്മെൻ സ്മാരകത്തിൽ ചേർന്ന സി പി ഐ ഡി സി എക്സിക്യൂട്ടിവ്…
തളിപ്പറമ്പ:കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.മഹാശിവരാത്രി ദിവസം രാവിലെ 10.15 ഓടെയാണ് ഗവർണർഭാര്യയോടൊപ്പം…
ആശാവർക്കർമാരുടെ സമരത്തെ സിഐടിയു നേതാവ് എളമരം കരീം വീണ്ടും രംഗത്ത്.അദ്ദേഹം പറയുന്നത് ഈ സമരം ഒരു ഈർക്കിൽ സമരം ആണെന്നാണ്…
തൻ്റെ കഴിഞ്ഞ കാലവർത്തമാനം ഒരിക്കൽക്കൂടി പറയാൻ ആഗ്രഹിച്ചു. തൻ്റെ ചങ്ങാതിമാർക്ക് അയച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒരു അപേക്ഷ…
ജനുവരി 25നാണ് മലയാളിയായ തൃശ്ശൂര്‍ സ്വദേശി ഡിജോ ഡേവിസ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. വ്യാജ താമസ വിസയില്‍ ഇറ്റലിയിലേക്ക് പോയ…
കൊച്ചി: മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടൻ സജിപതി വീണ്ടും വരുന്നു. സംവിധായകൻ അനുറാം ഒരുക്കിയ'മറുവശത്തിൽ…