കൊല്ലം :ഇന്ത്യൻ രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്കം രണ്ട് തവണ നേടിയ കൊല്ലം നീണ്ടകര തോട്ടത്തിൽ വീട്ടിൽ പരേതനായ പത്രം ജോണിയുടെ മകൻ
ജോൺ ലോറൻസ് ( കണ്ണപ്പൻ ലോറൻസ്)(75) വയസ് അന്തരിച്ചു. സംസ്കാരം നാളെ (25/11/2024) തിങ്കളാഴ്ച്ച രാവിലെ 10.30 ന് നീണ്ടകര സെയിൻ്റ് സെബാസ്റ്റ്യൻ ഫെറോനാ ദൈവാലയത്തിൽ നടക്കും. കണ്ണപ്പൻലോറൻസ് എന്തായിരുന്നു.
1985 ആഗസ്റ്റ് 11ന് നീണ്ടകര അഴിമുഖത്ത് കടൽക്ഷോഭത്തിൽ പെട്ട നിരവധി പരമ്പരാഗത മൽസ്യബന്ധന വള്ളങ്ങളിലെ 150 മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചു.
ആർത്തി തുള്ളി നിന്ന കടലിൽ കണ്ണപ്പൻ എന്ന സ്വന്തം ബോട്ട്ൽ അന്ന് മൂന്ന് തവണയായി കടലിൽ പോയി കരയിൽ വന്നാണ് അത്രയുമധികം ജീവൻ രക്ഷിച്ചത്.
ബോട്ടിലെ സഹ തൊഴിലാളികൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ആ അദ്ദേഹം അതിന് വഴങ്ങിയില്ല.സ്വന്തം ജീവൻ പണയം വെച്ചാണ്.
1987ലെ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതി പ്രഖ്യാപിച്ച ജീവൻ രക്ഷാ പതക്കം അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.
വീണ്ടും 1992 ആഗസ്റ്റ് 10 ന് നീണ്ടകര അഴിമുഖത്ത് ഉണ്ടായ കടൽക്ഷോഭത്തിൽ തകർന്ന നാല് മൽസ്യ ബന്ധനം ബോട്ട് കളിലെ 22 മത്സ്യത്തൊഴിലാളികളെയാണ് സമാനമായ രീതിയിൽ അദ്ദേഹം വീണ്ടും രക്ഷപ്പെടുത്തിയത്.
1994ലെ സ്വാതന്ത്ര്യ ദിനത്തിൽ രണ്ടാമതും രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്കം അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. നിരവധി തവണകളായി 700 ൽ അധികം വക്തികളെ കടലിൽ നിന്നും രക്ഷപ്പെടുത്തി തൊഴിലാളികൾക്ക് പുനർജീവൻ ഏകുവാൻ സാധിച്ചു.
മൂന്നാം ക്ലാസ് പഠനത്തിന് ശേഷം പഠനം നിർത്തി ഫിഷിംഗ് ബോട്ടിൽ ഉപജീവനം തുടങ്ങിയ ജോൺ ലോറൻസ് നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്നു.
പ്രശസ്ത നടൻ ജയൻ നായകനായ മീൻ എന്ന സിനിമയിലെ ബോട്ടിലെ സ്രാങ്കായി അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ കടൽ രംഗങ്ങളിൽ അഭിനയിച്ചു.
ദേശീയ ജീവൻ രക്ഷാ പുരസ്കാരം രണ്ട് തവണ നേടി. ഭാര്യ കർമ്മലി ലോറൻസ് (ശക്തികുളങ്ങ മറ്റത്ത് തോപ്പ് കുടുംബാഗമാണ്) സിസ്റ്റർ. ബ്രിജീലിയ ബഥനി കോൺവെൻ്റ് കോഴിക്കോട് , മിനി ഗോമർ ഷീൽഡ്, ക്രിസ്റ്റി ലോറൻസ്, അഗ്‌നസ്ആമ്സ്ട്രോങ്ങ്, ഡോളറ്റ് യേശുദാസ്. മരുമക്കൾ ഗോമർഷിൽഡ് ജോൺസൺ, ഹെഡ്നാ റാണി, ആമ്സ്ട്രോങ്ങ് പീറ്റർ, യേശുദാസ് ജോസഫ്.
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…
കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…