തിരുവനന്തപുരം: ആഭ്യന്തര വകുപ്പില്‍ പോലീസ് ക്യാമ്പ് ഫോളോവർ തസ്തികയില്‍ ബാർബർ വിഭാഗത്തില്‍ 121 പേരെ നിയമിക്കും.സർക്കാറിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ബാർബർ, ബ്യൂട്ടീഷൻ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അംഗീകാര0.
പലപ്പോഴും പോലീസ് ക്യാമ്പ് ഫോളോവർ തസ്തികയില്‍ മുടി വെട്ട് ജോലി ചെയ്യുന്നതിന് തൊഴില്‍ അറിയാത്തവരെ നിയമിക്കുകയാണെന്നും താല്‍ക്കാലികമായി ബാർബർമാരെ നിയമിക്കുന്നത് സുതാര്യമല്ലെന്നും തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഉയരുന്നതിനും കാരണമായിരുന്നു.
ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കും കേരള സ്റ്റേറ്റ് ബാർബേർസ് ആൻഡ് ബ്യൂട്ടീഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) ഭാരവാഹികള്‍ നിവേദനം നല്‍കുകയും നവ കേരള സദസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ്ക്യാമ്പ് ഫോളോവർ തസ്തികയില്‍ ബാർബർ വിഭാഗത്തില്‍ 121 പേരെ നിയമിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.എന്നാൽ ഈ വിഷയത്തിൽ ക്യാമ്പ് ഫോളോവറന്മാരുടെ സംഘടന പ്രതികരിച്ചിട്ടില്ല.കോടിയേരി ബാലകൃഷ്ണൻ അഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് ക്യാമ്പ് ഫോളോവറന്മാരുടെ നിയമനം പി.എസ് സിക്ക് വിടാൻ തീരുമാനിച്ചത്. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇപ്പോഴും ഈ ഫയലിൽ ഒരു തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ 121 പേരുടെ നിയമനം സംബന്ധിച്ച് ആശയകുഴപ്പം നിലനിൽക്കുന്നു. 121 പേരുടെ നിയമനം സംബന്ധിച്ച് പറഞ്ഞു തുടങ്ങിയിട്ട് രണ്ടുവർഷം കഴിയുന്നു. ഇപ്പോൾ ബാർബറമ്മാരുടെ സംഘടന തന്നെ രണ്ടു തട്ടിലാണ്. ഒഴിവ് ദിനം സംബന്ധിച്ച് രണ്ട് അഭിപ്രായം നിലനിൽക്കുന്നു. ഞായറാഴ്ച അവധി വേണോ, ചൊവ്വാഴിച്ച അവധി വേണോ, ഇത് സംഘടനയിൽ തന്നെ തീരുമാനമായിട്ടില്ല എന്നും അറിയുന്നു.ക്യാമ്പ് ഫോളോവറന്മാരുടെ വിഷയത്തിൽ ജോയിൻ്റ് കൗൺസിലിൻ്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിലും. വിവിധ വിഷയങ്ങളിൽ എൻജിഒ യൂണിയൻ മുഖം തിരിഞ്ഞു നിൽക്കുന്നു എന്ന അഭിപ്രായം ഇല്ലാതില്ല. കാറ്റഗറി സംഘടനകളെ അംഗീകരിക്കില്ല എന്ന നിലപാട് ഇപ്പോഴും നിലനിൽക്കുന്നു എന്നത് തന്നെ കാരണം.പോലീസ് ക്വാമ്പിൽ വേണ്ടത്ര ജീവനക്കാരില്ല എന്നതും ശ്രദ്ധേയമാണ്
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്…
തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ…
തിരുവനന്തപുരം:സഹകരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.…
മണ്ണാര്‍ക്കാട്. കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ്…
*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്* ക്ഷാമ ബത്ത കേസിൽ…
കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത് കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…