ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്.കെ.തോമസ് നടത്തിയ നീക്കങ്ങള്‍ ശശീന്ദ്രന് പകരം തോമസ്.കെ.തോമസ് മന്ത്രിയായേക്കും.എന്നാൽ മുന്നണി സംവിധാനത്തിൽ ചർച്ച വേണ്ടി വരും. മുഖ്യമന്ത്രിയുടെ പച്ചക്കൊടി പ്രധാനമാണ്. എൻ സി പി കേന്ദ്ര നേതൃത്വം ഇടപെട്ടാലും പല കടമ്പകളും കടക്കേണ്ടിവരും.നിലവിലെ അന്തരീക്ഷം എതിരാണെന്ന് മന്ത്രി ശശീന്ദ്രനും മനസിലാക്കിയിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനത്ത് നിന്നും മാറാം എന്ന നിലപാടിലേക്ക് അദ്ദേഹവും എത്തിയിട്ടുണ്ട്.നൂറു കോടി എന്ന ആരോപണം ഇപ്പോഴും മാറിയിട്ടില്ല എന്നതും ഒരു തടസ്സമാണ്.സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൂടി ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചതാണ് തോമസിന് അനുകൂലമായത്. ശരദ് പവാറിനെ കണ്ട് തോമസും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും അതൃപ്തി അറിയിച്ചിരുന്നു.എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്നിരുന്നു. 150 അംഗ എക്സിക്യൂട്ടീവിൽ പങ്കെടുത്തവരില്‍ 123 പേരും മന്ത്രിമാറ്റം വേണമെന്ന് ആവശ്യ0ശക്തമാക്കിയിട്ടുണ്ട്. പാർട്ടിക്കാർ എന്തു പറഞ്ഞാലും നടക്കുന്നില്ല എന്ന അക്ഷേപവും നിലവിലുണ്ട്. പേര്യ മരമുറി അടഞ്ഞ അധ്യായമാണ്. തോമസാണ് മന്ത്രിയാകുന്നതെങ്കിൽ ആ ഫയൽ വെളിച്ചം കാണില്ല .വയനാട് സുഗന്ധഗിരി മരംമുറി എങ്ങുമെത്തിയില്ല. കോടികളുടെ അഴിമതി നടന്നിട്ടും ഉദ്യാഗസ്ഥർക്ക് എതിരെ എന്തു നടപടിയാണ് മന്ത്രി എടുത്തത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വനം മാഫിയായെ കണ്ടെത്താൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല എന്നു പറയാൻ കഴിയില്ല. അതൊക്കെ മൂടി പുതച്ചു കിടപ്പിലാണ്.നൂറുകണക്കിന് മരങ്ങൾ കടത്തിയിട്ട് ഒരു അനക്കവുമില്ലാതെ മന്ത്രിയും പരിവാരങ്ങളും ഉറക്കം നടിക്കുകയാണ്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.