Categories: New Delhi

2,500 ജനറൽ പാസഞ്ചർ ട്രെയിൻ കോച്ചുകൾ; 50 പുതിയ അമൃത് ഭാരത് ട്രെയിനുകൾ; ​ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ.

റെയിൽവേ ​ഗതാ​ഗതത്തിന്റെ ​ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. 2,500 പുതിയ ജനറൽ പാസഞ്ചർ കോച്ചുകൾ നിർമാണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതിന് പുറമേ 10,000 കോച്ചുകൾക്കുള്ള അനുമതി കേന്ദ്രസർക്കാറിൽ നിന്നും ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ മികച്ച ട്രെയിൻ യാത്രയെന്ന് പ്രധാനമന്ത്രിയുടെ സ്വപ്നം അമൃത് ഭാരതിലൂടെ സാക്ഷാതരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന രണ്ട് അമൃത് ഭാരത് എക്സ്പ്രസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യത്തുടനീളം സർവീസ് വ്യാപിക്കുന്നതിന്റെ ഭാ​ഗമായി 50 ട്രെയിനുകളുടെ നിർമാണം കോച്ച് ഫാക്ടറികളിൽ നടക്കുകയാണ്. 150 അമൃത് ഭാരത് ട്രെയിനുകൾക്ക് കൂടി അനുമതി ലഭിച്ചു കഴിഞ്ഞു.

തീവണ്ടിയാത്രകളുടെ സുരക്ഷ വർധിപ്പിക്കാൻ പുതിയ സംവിധാനങ്ങൾ നടപ്പാക്കും. ട്രെയിനപകടങ്ങൾ മുൻകൂട്ടി കണ്ട് ഒഴിവാക്കാൻ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയ കവചിന്റെ നാലാം പതിപ്പ് ഉടൻ പുറത്തിറക്കാനുള്ള നടപടികൾ അതിവേ​ഗം പുരോ​ഗമിക്കുകയാണ്.

സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. ഇതിനായി വിഭാവനം ചെയ്ത ആദർശ് സ്റ്റേഷൻ സ്‌കീമിന് കീഴിൽ 1,250 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണമാണ് ഇതുവരെ പൂർത്തിയായത്. ഇതിന്റെ അടുത്ത ഘട്ടമായി സ്റ്റേഷനുകളെ സിറ്റി സെന്ററാക്കി വികസിപ്പിച്ച് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്ന അമൃത് ഭാരത് പദ്ധതിയാണ് നടപ്പിലാക്കുന്നത്.

കഴിഞ്ഞ വർഷം 5300 കിലോമീറ്ററോളം പുതിയ ട്രാക്കുകൾ പൂർത്തികരിച്ചതായും 800 കിലോമീറ്റർ ട്രാക്ക് നിർമ്മാണം പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

News Desk

Recent Posts

ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന യു ജി സി റഗുലേഷൻസ് 2025 പൂർണമായി പിൻവലിക്കുക – എ കെ പി സി ടി എ .

ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…

3 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി  നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ…

4 hours ago

കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിയിൽ

കന്യാകുമാരി: കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിക്കപ്പെട്ടു. മൂന്ന് മലയാളികൾ അടക്കം 8 പേർ അറസ്റ്റിൽ. തിരുവനന്തപുരം…

4 hours ago

മതസൗഹാർദ്ദത്തിൻ്റെ സന്ദേശവുമായി എരുമേലി ചന്ദനക്കുടം ഇന്ന്.

പത്തനംതിട്ട: മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതുന്ന ഐതിഹാസികമായ എരുമേലി ചന്ദനക്കുടം ഇന്ന് നടക്കും. എരുമേലി പേട്ടതുള്ളലിന് മുന്നോടിയായിട്ടാണ് മഹല്ലാ മുസ്ലിം ജമാഅത്തിന്റെ…

4 hours ago

പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന് സംരംഭകൻ, സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി.

പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലം പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന ആരോപണവുമായി സംരംഭകൻ. തണ്ണിത്തോട്ടിലെ പെട്രോൾ പമ്പ് ഉടമയാണ്…

4 hours ago

ഡൽഹി സ്കൂളുകളിലെ ബോംബ് ഭീഷണി പരീക്ഷയെഴുതാതിരിക്കാൻ,പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ.

ന്യൂഡെല്‍ഹി: ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചതിൻ പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിൽ ബോംബ് ഭീഷണി സന്ദേശം…

4 hours ago