പാലക്കാട്: കെ.ജി.ഒ.എ കോട്ടയം ജില്ല പ്രസിഡണ്ട് എൻ പി പ്രമോദ് കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് നടന്ന കെജിഒഎ സംസ്ഥാന സംഘടന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവേ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം
കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ആയും കെ.ജി.ഒ.എ. ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ ട്രഷറർ എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം പാറത്തോട് (ഇഞ്ചിയാനി പോസ്റ്റ്, പന്നാങ്കൽ വീട്) സ്വദേശിയാണ്. സാമൂഹ്യനീതി വകുപ്പിൽ എൽ.ഡി. ക്ലർക്ക് തസ്തികയിൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജോലി ചെയ്തു. നിലവിൽ കോട്ടയം ജില്ലാ ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ പ്രിയ, മക്കൾ ദേവിക പ്രമോദ് (ഭുവനേശ്വർ), സാധിക പ്രമോദ് ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി.
മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. നാളെ പോസ്റ്റുമോട്ടത്തിനുശേഷം കോട്ടയത്തേക്ക് കൊണ്ടുപോകും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…
പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ…
കന്യാകുമാരി: കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിക്കപ്പെട്ടു. മൂന്ന് മലയാളികൾ അടക്കം 8 പേർ അറസ്റ്റിൽ. തിരുവനന്തപുരം…
പത്തനംതിട്ട: മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതുന്ന ഐതിഹാസികമായ എരുമേലി ചന്ദനക്കുടം ഇന്ന് നടക്കും. എരുമേലി പേട്ടതുള്ളലിന് മുന്നോടിയായിട്ടാണ് മഹല്ലാ മുസ്ലിം ജമാഅത്തിന്റെ…
പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലം പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന ആരോപണവുമായി സംരംഭകൻ. തണ്ണിത്തോട്ടിലെ പെട്രോൾ പമ്പ് ഉടമയാണ്…
ന്യൂഡെല്‍ഹി: ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചതിൻ പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിൽ ബോംബ് ഭീഷണി സന്ദേശം…