പത്തനംതിട്ട: ആയിരക്കണക്കിന് ആളുകളാണ് പാർട്ടിയിലേക്ക് വരുന്നതെന്നും പത്തനംതിട്ടയിലെത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് എന്നും മന്ത്രി വീണ ജോര്‍ജ്ജ് പ്രതികരിച്ചു. ബിജെപിയിലും ആര്‍എസ്എസിലും പ്രവർത്തിച്ചവരാണ് പാർട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ഒരു ആശങ്കക്കും അടിസ്ഥാനമില്ല. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടർന്നവർ അത് ഉപേക്ഷിച്ചു വന്നവരാണ് .അത് കൊണ്ടാണ് ചെങ്കൊടി ഏന്താൻ തയ്യാറായി വന്നത്
അതേസമയം ബിജെപി വിട്ടു വന്ന കാപ്പാക്കേസ് പ്രതിയെ സ്വീകരിച്ചതിന് ചൊല്ലി സിപിഐഎമ്മിൽ വിവാദം കത്തുകയാണ്. ആർഎസ്എസ് ബിജെപി സജീവ പ്രവർത്തകനായ ശരൺ ചന്ദ്രനെയാണ് ഇന്നലെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചത് . അതേസമയം കാപ്പ നിയമപ്രകാരം ശരണിന് താക്കീത് മാത്രമേ നൽകിയിട്ടുള്ളൂ എന്നും ഇയാളുടെ പേരിലുള്ളത് രാഷ്ട്രീയ കേസുകൾ മാത്രമാണെന്നും ആണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം .അതേസമയം തങ്ങൾ ഒഴിവാക്കിയ ആളെ ഹരിചന്ദ്രനെ പോലെ സിപിഐഎം പൂമാലയിട്ട് സ്വീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും കുറ്റപ്പെടുത്തി .
ഇന്നലെ പത്തനംതിട്ട കുമ്പഴയിൽ വച്ച് നടന്ന പരിപാടിയിലാണ് ആർഎസ്എസ് – ബി ജെ പി പ്രവർത്തകരായ 60 ഓളം പേർ സിപിഐഎമ്മിൽ എത്തിയത് . ഇരുപതോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കാപ്പാക്കേസ് പ്രതിയായ ശരൺ ചന്ദ്രൻറെ നേതൃത്വത്തിലാണ് പ്രവർത്തകർ ബിജെപി ബന്ധം ഉപേക്ഷിച്ചത് .. ശരൺ നേരത്തെ സിപിഐഎം പ്രവർത്തകരെ ആക്രമിച്ച കേസുകൾ ഉൾപ്പെടെ പ്രതിയുമാണ് .
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…
പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ…
കന്യാകുമാരി: കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിക്കപ്പെട്ടു. മൂന്ന് മലയാളികൾ അടക്കം 8 പേർ അറസ്റ്റിൽ. തിരുവനന്തപുരം…
പത്തനംതിട്ട: മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതുന്ന ഐതിഹാസികമായ എരുമേലി ചന്ദനക്കുടം ഇന്ന് നടക്കും. എരുമേലി പേട്ടതുള്ളലിന് മുന്നോടിയായിട്ടാണ് മഹല്ലാ മുസ്ലിം ജമാഅത്തിന്റെ…
പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലം പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന ആരോപണവുമായി സംരംഭകൻ. തണ്ണിത്തോട്ടിലെ പെട്രോൾ പമ്പ് ഉടമയാണ്…
ന്യൂഡെല്‍ഹി: ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചതിൻ പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിൽ ബോംബ് ഭീഷണി സന്ദേശം…