കിരീടത്തിലെ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച നടൻ മോഹൻരാജ് അന്തരിച്ചു.കഠിനംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളെയായി വിശ്രമത്തിലായിരുന്നു.
കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായിരിക്കും മോഹൻരാജ് എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ മലയാളികളുടെ മുന്നിലേക്ക് ആദ്യം ഓടിയെത്തുക. 300ലേറെ ചിത്രങ്ങളിൽ വേഷമിട്ട താരം നിരവധി വില്ലൻ വേഷങ്ങൾ അവിസ്‌മരണീയമാക്കിയിട്ടുണ്ട്. കിരീടം, ചെങ്കോൽ, നരസിംഹം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
1988 ൽ കെ മധു സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ മൂന്നാംമുറയിലൂടെയാണ് മോഹൻരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷമാണ് താരം കിരീടത്തിലേക്കത്തുന്നത്. തന്റെ രണ്ടാമത്തെ സിനിമയിലൂടെ തന്നെ മോഹൻരാജ് പ്രേക്ഷകർക്ക് സുപരിചിതനാവുകയായിരുന്നു.
2022ൽ പുറത്തിറങ്ങിയ റോഷാക്ക് ആണ് അവസാന ചിത്രം. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു മോഹൻരാജ്.വെള്ളിയാഴ്‌ചയാണ് സംസ്‌ക്കാരം.
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയവാചകങ്ങൾ ഇങ്ങനെ.....‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. എങ്കിലും സ്ത്രീയാണെന്നതും…
ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ…
തിരുവനന്തപുരം: എ. ഐ. ടി. യു. സി നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തൊഴിലും…
വയനാട്:പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കടുവയുടെ…
കൊല്ലം : ശക്തികുളങ്ങര കന്നിട്ട പുതുവലിൽ കായൽവാരം കുടുംബാംഗമായ പരേതനായ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (73) നിര്യതയായി. മക്കൾ.…
കൊണ്ടോട്ടി : കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന വടക്കേക്കുളം ബഷീറിന്റെ മകൾ ഷഹാന മുംതാസ് (19) തൂങ്ങി മരിച്ചു.…