കൊല്ലം : നീണ്ടകരയിൽ കായലും കടലും ചേരുന്ന നീണ്ടകര അഴിമുഖത്തിന് കിഴക്ക് ഭാഗത്ത് മൺസൂൺ സമയത്ത് കടലിൽ നിന്നും ശക്തമായ വേലിയേറ്റവും ,വിവിധ മത്സ്യ ജൈവ സമ്പത്ത് കയറി അഷ്ടമുടിക്കായലിലേക്ക് പ്രവേശിക്കുന്ന അഴിമുഖം മുതൽ കിഴക്ക് സാമ്പ്രണിക്കോടി ,അഷ്ടമുടി ,ചവറ തേവലക്കര കായൽ പ്രദേശങ്ങളിൽ നിയമ ലംഘിച്ച് വേലിയേറ്റ ,വേലിയിറക്ക സമയങ്ങളിൽ
രാത്രിയും പകലും നിരവധി കുറ്റിവലകൾ, ഊന്നി വലകൾ കെട്ടിയും ,കടലിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങൾ, ബോട്ടുകൾ ,ചെറുവള്ളങ്ങൾ ,നിരോധിത മത്സ്യബന്ധന വലകൾ ,ഉപകരണങ്ങൾ ,രാസവസ്തുക്കൾ ഉപയോഗിച്ചും വ്യാപകമായി കായലിലേക്ക് കയറി വരുന്ന, വംശവർദ്ധനവ് നടത്തുന്ന. മത്സ്യസമ്പത്തിനെ ,പൊടി മത്സ്യങ്ങൾ ,ചെമ്മീൻ എന്നിവയെ നശിപ്പിക്കുന്നു, വൻ സാമ്പത്തീക നേട്ടങ്ങൾ ഉണ്ടാക്കുന്നു.
നീണ്ടകര അഴിമുഖപ്രദേശത്ത് ഉത്തരവാദപ്പെട്ട ഫിഷറീസ് ,ഫിഷറീസ് എൻഫോഴ്സ്മെൻ്റ്, കോസറ്റൽ പോലീസ്, ഉൾനാടൻ ഫിഷറീസ് പട്രോളിംഗ് വിഭാഗം എന്നിവരുടെ കൺവെട്ടത്തും ,മൗനാനുവാദത്തൊടും, സംരക്ഷണയിലുമാണ്
കഴിഞ്ഞ കുറെ മാസങ്ങളായി നിയമ ലംഘനം നടക്കുന്നത്.
പ്രകൃതിക്ഷോഭങ്ങൾ ,കടൽക്ഷോഭം, ട്രോളിംഗ് നിരോധനം എന്നിവ കാരണം തീരദേശ ഉൾനാടൻ മത്സ്യമേഖല ദുരിതപ്പെടുന്ന സമയത്താണ് ഈ മേഖലയിൽ വർഷങ്ങളായി ഈ മാഫിയകൾ മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നത്.
ഇങ്ങനെ പിടിക്കുന്ന മത്സ്യങ്ങൾ ,പണം ,ഉപഹാരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ട്… അഴിമുഖത്തിന് കിഴക്കോട്ട് തെങ്ങിൻകുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കുറ്റികളിൽ വല വച്ച് ഏറ്റ സമയത്ത് കായലിലേക്ക് എത്തുന്ന മൽസ്യങ്ങളെ കൂട്ടത്തോടെ വലയിലകപ്പെടുകയും വലിയ മത്സ്യങ്ങളെ വിൽക്കാനും ചെറിയ മത്സ്യങ്ങളെ തീറ്റയ്ക്കായും ഉപയോഗിക്കും. ഇതുമൂലം കായലിൽ മത്സ്യസമ്പത്ത് ഉണ്ടാകില്ല. ഇത് സർക്കാർ മനസ്സിലാക്കി രണ്ട് കിലോമീറ്റർ പരിസരത്ത് ഇത്തരം വലകൾ ഉപയോഗിക്കുന്നതിന് കർശന നിർദ്ദേശം ഉണ്ടെന്നിരിക്കെ ട്രോളിംഗ് നിരോധിത സമയത്ത് നടക്കുന്ന ഈ പ്രവർത്തികാണേണ്ട ഉദ്യോഗസ്ഥർ ഉറക്കം നടിക്കുന്നു.
റോഡിൽ പോലീസ് പട്രോളിംഗ് നടത്തി നിയമ ലംഘകർക്ക് എതിരേ നിയമ നടപടി, ശിക്ഷാ നടപടി ,പിഴ ഈടാക്കുന്നതു പോലെ ….
അഷ്ടമുടിക്കായലിൽ നിത്യവും പരിശോധന നടത്തി നിയമലംഘനങ്ങൾ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാൻ ചുമതലപ്പെട്ട തേവള്ളിയിലെ ഫിഷറീസ് കായൽ പട്രോളിംഗ് വിഭാഗം ഫിഷറീസ് സബ് ഇൻസ്പെക്ടറും ,മറ്റ് ഉദ്യോഗസ്ഥരും ഗുരുതരമായ നിയമ ലംഘനം ,സേവന വീഴ്ച്ചകൾ ,ക്രമക്കേട് ,അഴിമതികൾ നടത്തുന്നു. ഇവർ ഓഫീസിൽ നിന്നും നിത്യവും പട്രോളിംഗ് ബോട്ടിൽ കായൽ പരീ ശോധന നടത്തി നിയമവിരുദ്ധമത്സ്യ ബന്ധനം ,കായൽകൈയ്യേറ്റം, നശികരണം ,തുപ്പ് ,പടൽ ,തൊട്ട എന്നിവ ഉപയോഗിച്ചുള്ള നിയമ ലംഘനങ്ങൾക്ക് നടപടി സ്വീകരിക്കാറില്ല.
ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…
തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…