Categories: New Delhi

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനം നന്മയുടെ മാറ്റമാവണം.

തൃക്കാക്കര: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വികസനം നന്മയുടെ മാറ്റം ആവണമെന്നും വിവര വിജ്ഞാന വിസ്ഫോടന വിജയത്തിൻ്റെ സൂത്രവാക്യം എന്ത് അറിയാം എന്നതിലുപരി അറിയാവുന്നതിനെ എങ്ങനെ ഉപയുക്തം ആക്കുന്നു എന്നതിനെ ആശ്രയിച്ചാണെന്നും വിവരസാങ്കേതിക വിദഗ്ധൻ ജിജോ ജോസഫ് ചൂണ്ടിക്കാട്ടി. തൃക്കാക്കര ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ കോൺ ഫറൻസിൻ്റെ ഉദ്ഘാടനം കൊച്ചി ഇൻഫോപാർക്ക് മുൻ സി.ഇ.ഓ ഉം, കൊച്ചി സ്മാർട്ട് സിറ്റി മുൻ സി.ഇ.ഓ ഉം ആയ ജിജോ ജോസഫ് നിർവഹിക്കുകയായിരുന്നു. ഭാരത മാതാ ഓട്ടോണമസ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ലിസി കാച്ചപ്പിള്ളി അധ്യക്ഷയായിരുന്നു. അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൺ കെ എം , കമ്പ്യൂട്ടർ സയൻസ് വകുപ്പ് തലവൻ ഡോ. ജോൺ റ്റി. ഏബ്രഹാം, ഡിസിഷൻ ട്രീ സ്ഥാപകൻ സെന്തിൽ വി ബാംഗളൂർ, കൺവീനർ ഹരികൃഷ്ണൻ പി എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പാൾ ബിനി റാണി ജോസ്, ടെക്ജൻ്ഷ്യാ ചെയർമാൻ ജോയ് സെബാസ്റ്റ്യൻ , ഡിസിഷൻ ട്രീ വൈസ് പ്രസിഡൻ്റ് ശിൽപാ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഡോ. മഹമൂദ് സെയ്ദ് അൽ ബെഹാരി (അസി. പ്രൊഫസർ, സോഹാർ യൂണിവേഴ്സിറ്റി, ഒമാൻ),ഡോ. വാസിൻ അയ്മാൻ അൽ ഖിഷ്രി ( അറബ് ഓപ്പൺ യൂണിവേഴ്സിറ്റി, ഒമാൻ), ഡോ. യൂസഫ് നാസർ അൽ ഹുസൈനി (അസി.പ്രൊഫസർ, അറബ് ഓപ്പൺ യൂണിവേഴ്സിറ്റി) ,ഷിനോജ് ചെറുവത്തൂർ ( ഇ.എം.ഇ.എ ഹെഡ് ഓഫ് ഡിസിപ്ലിൻ – ഇൻസ്‌ട്രുമെന്റെഷൻ & കണ്ട്രോൾ, സ്കോട്ലൻഡ് ),ടെക്‌ജൻഷ്യ കമ്പനിയുടെ സ്ഥാപകനും സി.ഈ.ഓ യുമായ ശ്രീ.ജോയ് സെബാസ്റ്റ്യൻ , ശ്രി , ശ്രീ.രാജേഷ് ആർ (ഐ. ബി. എം സീനിയർ എക്സിക്യൂട്ടീവ് ഐ.ടി ആർക്കിടെക്കറ്റ് , ബാംഗളൂർ), ശ്രീ.നാസിം അബ്ദുള്ള( ചെയർമാൻ, നൈക്കോ ഐ. ടി. എസ്, കൊച്ചി ), ഡോ. സുധീപ് എളയിടം (പ്രൊഫസർ, സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, കുസാറ്റ് ) , പീറ്റർ ചെന്നൈ ( ഡിസിഷൻ ട്രീ ഐ ടി വിദഗ്ധൻ ) എന്നീ നിർമ്മിത ബുദ്ധി മെഷീൻ ലേണിംഗ് രംഗത്തെ പ്രഗൽഭ വിദഗ്ധരുടെ പ്രഭാഷണങ്ങളും നൂറിൽപ്പരം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങളിൽ പങ്കെടുക്കാനും ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും വ്യാവസായിക വാണിജ്യ രംഗങ്ങളിലുള്ളവരും അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പൊതുജനങ്ങളും ഉണ്ടായിരുന്നു.

കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ഡോ. ജോൺ ടി.എബ്രഹാം, കൺവീനർമാരായ ഹരികൃഷ്ണൻ പി, ലയന ബിനു , ഒമർ അൽ അബ്ദുൽ ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അതിവിപുലമായ സംഘാടക സമിതി വിജയകരമായി പ്രവർത്തിച്ചു.

എറണാകുളം തൃക്കാക്കര ഭാരത മാതാ ഓട്ടോണമസ് കോളേജിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ് ആധാരമാക്കി നടന്ന മൂന്ന് ദിവസത്തെ ഇൻറർ നാഷണൽ കോൺഫറൻസിൻ്റെ ഉദ്ഘാടനം സ്മാർട്ട് സിറ്റിയുടെയും ഇൻഫോപാർക്കിന്റെയും മുൻ സി.ഇ. ഒ. ജിജോ ജോസഫ് നിർവ്വഹിക്കുന്നു. വകുപ്പ് തലവൻ ഡോ. ജോൺ റ്റി ഏബ്രഹാം, കൺവീനർ ഹരികൃഷ്ണൻ പി, പ്രിൻസിപ്പാൾ ഡോ.ലിസി കാച്ചപ്പിള്ളി, ഡിസിഷൻ ട്രീ കമ്പനി സ്ഥാപകൻ സെന്തിൽ ബാംഗ്ളൂർ, വൈസ് പ്രിൻസിപ്പാൾ ബിനീറാണി ജോസ്, അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൺ കെ എം , ടെക് ജൻഷ്യ കമ്പനി ചെയർമാൻ ജോയ് സെബാസ്റ്റ്യൻ എന്നിവർ സമീപം

News Desk

Recent Posts

സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.

തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…

3 hours ago

ഫ്ലെക്സ് ബോർഡുകൾ സംസ്ഥാന വ്യാപകമായി പ്രചരണപ്രവർത്തനങ്ങൾ അവതാളത്തിലായി രാഷ്ട്രീയ പാർട്ടികൾ സാമൂഹിക സാംസ്കാരിക സംഘടനകൾ.

കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…

4 hours ago

പെൺകുട്ടിയെ ഓച്ചിറയിൽ വച്ച് കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.

6 hours ago

അഭിഭാഷക പെൻഷൻ: റിപ്പോർട്ട് തേടി,അഡ്വ.പി.റഹിം നൽകിയ നിവേദനത്തിന് നിയമ വകുപ്പ് നൽകിയ മറുപടി.

തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…

7 hours ago

ഓൺലൈൻ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…

7 hours ago

ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് കാണാതായി.

ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…

15 hours ago