Categories: New Delhi

വിപ്ലവകരമായ തീരുമാനമെടുത്ത് ബൽജിയം സർക്കാർ,ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിച്ചു.

ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും അവർക്ക് മറ്റേതൊരു ജോലിയും പോലെ പരിഗണന നൽകുകയും ചെയ്യുന്ന പുതിയ നിയമവുമായി ബെൽജിയം. ഇതോടെ ലൈംഗിക തൊഴിലാളികൾക്ക് നിയമം വഴി ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.

2022ൽ ലൈംഗിക തൊഴിൽ രാജ്യത്ത് കുറ്റകൃത്യമല്ലാതാക്കുന്ന നിയമം പാസാക്കിയിരുന്നു.ജർമനി, ഗ്രീസ്, നെതർലൻഡ്, തുർക്കി എന്നീ യൂറോപ്യൻ രാജ്യങ്ങളിലും സമാനമായ നിയമമുണ്ട്. എന്നാൽ ലൈംഗിക തൊഴിൽ നിയമങ്ങള്‍ നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ബെൽജിയം മാറി. പുതിയ നിയമത്തിലൂടെ ഔദ്യോഗിക തൊഴിൽ കരാറുകൾ, ആരോഗ്യ ഇൻഷുറൻസ്, പെൻഷനുകൾ, പ്രസവാവധി, അസുഖ ദിനങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലൈംഗിക തൊഴിലാളികൾക്ക് ഉറപ്പാക്കും.

വിപ്ലവകരമായ തീരുമാനമാണ് ഇതെന്ന് ലൈംഗിക തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ പറഞ്ഞു. ലോകത്തെമ്പാടുമുള്ള ലൈംഗിക തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴിൽ കൊണ്ടുവരണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

News Desk

Recent Posts

“19ന് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം”

ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…

4 hours ago

“ത്രിദിന ദേശീയ ശിൽപശാല”

കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…

4 hours ago

“മദ്യഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് :കെ സുധാകരന്‍ “

എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

4 hours ago

“അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ “

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…

4 hours ago

“സംസ്ഥാന ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന് പരിസമാപ്തി”

തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…

4 hours ago

വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…

14 hours ago