Categories: New Delhi

ഉണ്ണി മുകുന്ദന്റെ “ഗെറ്റ് സെറ്റ് ബേബി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന
“ഗെറ്റ് സെറ്റ് ബേബി ”
എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികൾ രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് “ഗെറ്റ്-സെറ്റ് ബേബി”.
ദേശീയ അവാർഡ് നേടിയ മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന, ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമൽ അവതരിപ്പിക്കുന്നു.
സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽ എൽ പി എന്നിവയുടെ
ബാനറിൽ സുനിൽ ജെയിൻ,സജിവ് സോമൻ,പ്രകാഷലി ജെയിൻ,സാം ജോർജ്ജ്
എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണംരാജേഷ് വൈ വി,
അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു.
അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
കോ പ്രൊഡ്യൂസേഴ്സ്-പരിധി ഖണ്ടേൽവാൽ, അഡ്വക്കേറ്റ് സ്മിത നായർ ഡി,
എഡിറ്റർ-അർജു ബെൻ,സംഗീതം- സാം സി എസ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,പ്രൊഡക്ഷൻ ഡിസൈനർ-സുനിൽ കെ ജോർജ്,
മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-സമീറാ സനീഷ്, സൗണ്ട് ഡിസൈൻ-ശ്രീ ശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുകു ദാമോദർ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പരസ്യകല-യെല്ലോ ടൂത്ത്സ്,
സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ ചിത്രത്തിൽ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു.
പി ആർ ഒ- എ എസ് ദിനേശ്.

News Desk

Recent Posts

“അവൻ പരമനാറിയാണ്, പണത്തിന്റെ അഹങ്കാരം:മുൻ മന്ത്രി ജി സുധാകരൻ”

കായംകുളം: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. അവൻ പരമനാറിയാണ്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം…

1 hour ago

കടന്നാക്ക്രമണങ്ങൾ അതിരു കടക്കുമ്പോൾ ആരാ പ്രതികരിക്കാത്തത് സിനിമാ നടി ഹണി റോസും അതല്ലെ ചെയ്തത്.

രാഹൂൽ ഈശ്വറിൻ്റെ നിലപാടിന് മറുപടിയുമായി ഹണി റോസ്കടന്നാക്ക്രമണങ്ങൾ അതിരു കടക്കുമ്പോൾ ആരാ പ്രതികരിക്കാത്തത് സിനിമാ നടി ഹണി റോസും അതല്ലെ…

8 hours ago

വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചു.

വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.…

15 hours ago

ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു.

ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു. പ്രിതിഷ് നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ സൂർ, കാൻ്റെ, ജങ്കാർ ബീറ്റ്സ്,…

15 hours ago

അഞ്ചാലുംമൂട് സ്കൂളിൽ നിന്നുംകാണാതായ കുട്ടിയെ കണ്ടെത്തി.

കൊല്ലം : അഞ്ചാലുംമൂട് സ്കൂളിൽ നിന്നും കാണാതായ കുട്ടിയെ രാത്രിയോടെ പോളയത്തോട് നിന്ന് കണ്ടുകിട്ടിയതായ് മാതാപിതാക്കൾ അറിയിച്ചു.

24 hours ago

കാണാതായി.

കൊല്ലം :അഞ്ചാലുംമൂട് GHSS ൽ +1 ന് പഠിക്കുന്നു. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കാണാതായി. യൂണിഫോമിലാണ്'വെള്ള ഷർട്ടും, ആഷ്…

24 hours ago