ആലപ്പുഴ: 15 വർഷംമുമ്പ് മാന്നാറിൽ നിന്ന് കലയെന്ന യുവതിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്.ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് അനിൽകുമാറിൻ്റെ വീട്ടിൽ സെപ്റ്റിക് ടാങ്കിൽ പോലീസ് സംഘം പരിശോധന നടത്തുകയാണ്. സംഭവുമായി ബന്ധപ്പെട്ട് 5 പേർ പോലീസ് കസ്റ്റഡിയിലുണ്ട്.20 വയസ്സുള്ളപ്പോഴാണ് കലയും അനിൽ കുമാറും രണ്ടാം വിവാഹം കഴിക്കുന്നത്. കല സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞു എന്നായിരുന്നു അനിൽകുമാർ ഇതുവരെ പറഞ്ഞിരുന്നത് അനിൽകുമാറിൻ്റെ സുഹൃത്തുക്കൾ അടക്കം 5 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് തികച്ചും രഹസ്യമായാണ് അന്വേഷണം നടത്തിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചെങ്ങന്നുർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ശാസ്ത്രീയ പരിശോധനയിലൂടെ കേസ് തെളിയിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.അനിൽകുമാർ ഇസ്രായേലിലാണ്.
കായംകുളം: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. അവൻ പരമനാറിയാണ്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം…
രാഹൂൽ ഈശ്വറിൻ്റെ നിലപാടിന് മറുപടിയുമായി ഹണി റോസ്കടന്നാക്ക്രമണങ്ങൾ അതിരു കടക്കുമ്പോൾ ആരാ പ്രതികരിക്കാത്തത് സിനിമാ നടി ഹണി റോസും അതല്ലെ…
വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.…
ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു. പ്രിതിഷ് നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ സൂർ, കാൻ്റെ, ജങ്കാർ ബീറ്റ്സ്,…
കൊല്ലം : അഞ്ചാലുംമൂട് സ്കൂളിൽ നിന്നും കാണാതായ കുട്ടിയെ രാത്രിയോടെ പോളയത്തോട് നിന്ന് കണ്ടുകിട്ടിയതായ് മാതാപിതാക്കൾ അറിയിച്ചു.
കൊല്ലം :അഞ്ചാലുംമൂട് GHSS ൽ +1 ന് പഠിക്കുന്നു. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കാണാതായി. യൂണിഫോമിലാണ്'വെള്ള ഷർട്ടും, ആഷ്…