രൂക്ഷമായ വിലക്കയറ്റം കൊണ്ട് നട്ടം തിരിഞ്ഞ് പത്ത് വര്‍ഷം മുമ്പുള്ള ശമ്പളത്തില്‍ ജോലിയെടുക്കുന്ന സമസ്ത വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടിസ്ഥാന ശമ്പളത്തിന്‍റെ 20% ഇടക്കാലാശ്വാസമായി ജൂലൈ മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു.
കേരള എന്‍.ജി.ഒ അസോസിയേഷന്‍ നിയമസഭയിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2104 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ ശമ്പള പരിഷ്ക്കരണത്തിന് ശേഷം നാളിതുവരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം കാലോചിതമായി പരിഷ്ക്കരിച്ചിട്ടില്ല.
2019 ല്‍ ശമ്പള പരിഷ്ക്കരണമെന്ന പേരില്‍ നിലവില്‍ കുടിശ്ശികയായിരുന്ന ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാന്‍ ഒരു ശ്രമം നടത്തി, ജീവനക്കാരുടെ കണ്ണില്‍ പൊടിയിട്ട് , സര്‍വ്വീസ് വെയിറ്റേജ് കവര്‍ന്നെടുത്തു.
ചുരുക്കത്തില്‍ 10 വര്‍ഷം മുമ്പുള്ള ശമ്പളത്തിലാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഇതു കൂടാതെ 5 വര്‍ഷമായി സറണ്ടര്‍ പിടിച്ച് വച്ചിരിക്കുന്നു. ആറ് ഗഡുക്കളിലായി 19% ക്ഷാമബത്ത തടഞ്ഞു വച്ചിരിക്കുന്നു. പരിഷ്ക്കരിച്ചു എന്നവകാശപ്പെടുന്ന 11-ാം ശമ്പള പരിഷ്ക്കരണത്തിന്‍റെ കുടിശ്ശിക അല്ലെങ്കില്‍ 2019 വരെയുള്ള ക്ഷാമബത്ത കുടിശ്ശിക നാളിതുവരെ നല്‍കിയിട്ടില്ല.
ഇന്ത്യയിലെല്ലാ സംസ്ഥാനങ്ങളിലും ശമ്പളം പരിഷ്ക്കരിച്ചിരിക്കുന്നു. കേന്ദ്രത്തില്‍ പുതിയ ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 50% പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് 50% ഡി.എ നല്‍കുന്നു. പക്ഷെ സംസ്ഥാന ജീവനക്കാരോട് അയിത്തം പാലിച്ച് 9% ഡിഎ മാത്രമാണ് നല്‍കുന്നത്. രൂക്ഷമായ വിലക്കയറ്റം സംസ്ഥാനത്ത് നിലനില്‍ക്കുന്നു. ജീവനക്കാരുടെ വാങ്ങല്‍ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. 750 രൂപ പ്രതിദിനം ശമ്പളം വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍ വന്നു പോകുന്നതുള്‍പ്പെടെയുള്ള ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ കഴിയാതെ വരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം നിരന്തരം ലോണെടുക്കുന്ന ജീവനക്കാര്‍ ആത്മഹത്യയിലേയ്ക്ക് തള്ളിവിടപ്പെടുന്നു.
അടിസ്ഥാന ശമ്പളത്തിന്‍റെ 20% ജൂലൈ മാസത്തെ ശമ്പളം മുതല്‍ സമസ്തവിഭാഗം ജീവനക്കാര്‍ക്കും ഇടക്കാലാശ്വാസമായി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
12-ാം ശമ്പള പരിഷ്ക്കരണം യാഥാര്‍ത്ഥ്യമാകേണ്ട 2024 ജൂലൈ ഒന്നിന് ശമ്പളകമ്മീഷനെ വയ്ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്ക്കരണം ഉടന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം. പങ്കാളിത്ത പെൻഷൻ പിൻവലിക്കണം. സർക്കാർ വിഹിതം ഉറപ്പാക്കാക്കി മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണം. പിൻവാതിൽ നിയമനങ്ങൾ റദ്ദ് ചെയ്യണം.
കേരള എന്‍.ജി.ഒ അസോസിയേഷന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്‍റ് ആര്‍.എസ്. പ്രശാന്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ പ്രസിഡന്‍റ് വി.എസ്. രാഘേഷ്. റ്റി.ഒ. ശ്രികുമാര്‍, കല്ലമ്പലം സനൂസി , വിപ്രേഷ്കുമാര്‍, സുധീഷ് കുമാര്‍, ശ്രീഗണേഷ്, അക്ബര്‍ഷാ, രാഹുല്‍, വിന്‍സ്റ്റണ്‍ ഗോമസ്, ഹസീന എന്നിവര്‍ സംസാരിച്ചു.
പി ജയചന്ദ്രന്റെ നിര്യാണത്തിലൂടെ കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും…
.അനുരാഗഗാനം പോലെ...., രാജീവനയനേ നീയുറങ്ങു...'; മാന്ത്രിക ശബ്ദം നിലച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54…
കായംകുളം: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. അവൻ പരമനാറിയാണ്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം…
രാഹൂൽ ഈശ്വറിൻ്റെ നിലപാടിന് മറുപടിയുമായി ഹണി റോസ്കടന്നാക്ക്രമണങ്ങൾ അതിരു കടക്കുമ്പോൾ ആരാ പ്രതികരിക്കാത്തത് സിനിമാ നടി ഹണി റോസും അതല്ലെ…
വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.…
ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു. പ്രിതിഷ് നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ സൂർ, കാൻ്റെ, ജങ്കാർ ബീറ്റ്സ്,…