Categories: Kerala News

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം.

ചടയമംഗലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ പറഞ്ഞു. പരോൾ അനുവദിച്ച നടപടി പൊലീസ് റിപ്പോർട്ടിന് വിപരീതമാണ്. ജയിലിന് ഉള്ളിൽ നിന്ന് പ്രതിയ്ക്ക് സഹായം കിട്ടിയെന്നാണ് സംശയിക്കുന്നത്. സമഗ്രമായ അന്വേഷണം വേണം. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു.

കിരണിന് 30 ദിവസത്തെ പരോള്‍ ആണ് അനുവദിച്ചത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വർഷത്തെ തടവാണ് കിരണിന് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി.

വീണ്ടും അപേക്ഷ നൽകിയപ്പോള്‍ പൊലീസ് റിപ്പോർട്ട് എതിരായിരുന്നു. പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായി വന്നു. സൂപ്രണ്ട് അപേക്ഷ ജയിൽ മേധാവിയുടെ പരിഗണനക്ക് വിട്ടു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയും ചെയ്തു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയിൽ ആസ്ഥാനത്തിന്‍റെ വിശദീകരണം.

ഭർതൃപീഡനത്തെ തുടർന്നാണ് 2021 ജൂണില്‍ വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു.

News Desk

Recent Posts

അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കി.

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന സൂചനാ പണിമുടക്കിന് മുന്നോടിയായി അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്…

9 hours ago

ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നുവെന്നാണ് വിവരം.

ബെയ്ജിംഗ്: കൊറോണയ്ക്കു ശേഷം ഇതാ വീണ്ടും പുതിയ വൈറസുമായി ചൈന, ലക്ഷക്കണക്കിന് ജനങ്ങൾ വിവിധ ആശുപത്രികളിൽ ചികിൽസ തേടി എത്തി…

10 hours ago

അത് വെറും പുക,യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിനെതിരെ മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് വിഷയത്തില്‍ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ല…

13 hours ago

തന്നെ സംവിധായകനാക്കിയത് ജയചന്ദ്രൻ നായരെന്ന് ഷാജി എൻ.കരുൺ.

തിരുവനന്തപുരം: ക്യാമറയുടെ പിന്നില്‍ നിന്ന തന്നെ സംവിധാനരംഗത്തേക്ക് കൈപിടിച്ചുനയിച്ച മഹാരഥനായിരുന്നു എസ്.ജയചന്ദ്രന്‍ നായര്‍ എന്ന് പ്രശസ്ത സിനിമാ സംവിധായകനും കെ.എസ്.എഫ്.ഡി.സി…

13 hours ago

കൗമാരകലയക്ക് കലാവിരുന്നിന് പാലുകാച്ചി.

തിരുവനന്തപുരം: കൗമാരത്തിൻ്റെ കലാവിരുന്നിന്  അരങ്ങ് ഉണരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.കലാ പ്രതിഭകൾക്ക് രുചിക്കൂട്ട് ഒരുക്കി കലവറ തുറന്നു. വിദ്യാഭ്യാസ…

13 hours ago

അവര്‍ കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് അവരെ കാണാനായി എത്തിയത്. കുറ്റക്കാരെന്ന് കോടതി പറഞ്ഞതാണ്.ഇതു കുറഞ്ഞുപോയി’; പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയിലെത്തി കണ്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. കമ്യൂണിസ്റ്റുകാരായതിനാലാണ് അവരെ കാണാന്‍…

13 hours ago