സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ പറഞ്ഞു. പരോൾ അനുവദിച്ച നടപടി പൊലീസ് റിപ്പോർട്ടിന് വിപരീതമാണ്. ജയിലിന് ഉള്ളിൽ നിന്ന് പ്രതിയ്ക്ക് സഹായം കിട്ടിയെന്നാണ് സംശയിക്കുന്നത്. സമഗ്രമായ അന്വേഷണം വേണം. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു.
കിരണിന് 30 ദിവസത്തെ പരോള്‍ ആണ് അനുവദിച്ചത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വർഷത്തെ തടവാണ് കിരണിന് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി.
വീണ്ടും അപേക്ഷ നൽകിയപ്പോള്‍ പൊലീസ് റിപ്പോർട്ട് എതിരായിരുന്നു. പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായി വന്നു. സൂപ്രണ്ട് അപേക്ഷ ജയിൽ മേധാവിയുടെ പരിഗണനക്ക് വിട്ടു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയും ചെയ്തു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയിൽ ആസ്ഥാനത്തിന്‍റെ വിശദീകരണം.
ഭർതൃപീഡനത്തെ തുടർന്നാണ് 2021 ജൂണില്‍ വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു.
നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…
അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…
സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും.…
ഭാര്യാ ഭർത്താക്കന്മാർ ആയാൽ മാത്രമെ ഇനി ഓയോ റും അനുവദിക്കു . പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവൽ,…