ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ്. പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവൈറ്റിൽ )കൊണ്ടു വരാം എന്ന് കരുതി കൂടെ ജോലി ചെയ്യുന്ന ഒരാളോട് വിസ ഉണ്ടോ എന്ന് ചോദിച്ചു പുള്ളി ഒരു വിസ ശെരിയാക്കി ഡ്രൈവർ ആയി അബ്ദു അലി, ബോർഡർ സൗദി എന്നാണ് എന്നോട് പറഞ്ഞത് അങ്ങനെ നവംബർ 17- തീയതി അവൻ ഇവിടെ കുവൈറ്റിൽ എത്തി 18- ന്
അവന്റ അറബി അവനെ എയർ പോർട്ടിൽ നിന്നും വിളിച്ചു ജഹ്‌റ എന്ന സ്ഥലത്ത് കൊണ്ടാക്കി. അവിടുന്നു ഡ്രൈവർ വിസക്ക് വന്ന അവനെ കൊണ്ടു കെട്ടിട പണി ചെയ്യിക്കാൻ തുടങ്ങി ചോദിച്ചപ്പോൾ ലൈസൻസ് എടുത്തിട്ടേ അവന്റെ ജോലിക്ക് കൊണ്ട് പോകൂ എന്നായിരുന്നു മറുപടി ഒരു മാസം കഴിഞ്ഞു സാലറി ചോദിച്ചപ്പോൾ രണ്ടു മാസത്തിലെ സാലറി കൊടുക്കൂ എന്നും പറഞ്ഞു.
ഡിസംബർ 25- ന് അവൻ പറഞ്ഞു എനിക്ക് ഈ പണി ചെയ്യാൻ വയ്യ അമ്മേ തലേ ദിവസം രാത്രി 10-മണി വരെ കോൺക്രീറ്റ് ഉണ്ടായിരുന്നു എന്നിട്ട് രാവിലെ എഴുന്നേറ്റ് പോകാൻ പറഞ്ഞാൽ എനിക്ക് വയ്യ. അപ്പൊ ഞാൻ ഇവനെ കൊണ്ടുവന്ന ബാബുരാജ്, നിസാർ എന്നിവരോട് സംസാരിക്കാൻ പറഞ്ഞു. വിസ എടുക്കാൻ ഞാൻ പറഞ്ഞ ആൾ ബാബുരാജിന്റെ മൊബൈൽ നമ്പർ എനിക്ക് തരുന്നു. അയാൾ വളരെ മോശമായി എന്നോട് സംസാരിക്കുകയും ചെയ്തു. 25- തീയതി മോന്റെ അറബി അവനോട് ജോലിക്ക് പോകണ്ട നിന്റെ സാധനങ്ങൾ പായ്ക്ക് ചെയ്തു ഇരിക്കൂ നിന്റെ ഡ്യൂട്ടിക്ക് അതായത് ഡ്രൈവറായി കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞു അയാൾ സൗദിക്കു കൊണ്ടുപോയി
അവിടെ പോയതിന് ശേഷം ആണ് അവിടെ അവർക്ക് നാല് ഫാമാണ് ഉള്ളത് ഒട്ടകം പച്ചക്കറി അങ്ങനെ ഉള്ളത്. നാട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ അവനെ അടിച്ചു
വലിച്ചിഴച്ചു വണ്ടിയിൽ കേറ്റി എങ്ങോട്ടോ കൊണ്ടു പോയി ആർക്കെങ്കിലും എന്നെ ഒന്ന് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കൂ അവനെ നാട്ടിൽ എത്തിക്കാൻ പ്ലീസ് ….
@Ajitha Anu.ഒരു യുവാവ് ആണ് അമ്മയുടെ പ്രിയപ്പെട്ട മകനാണ് ഇപ്പോൾ അവനെവിടെയെന്ന് അറിയില്ല
കുണ്ടറ : കുണ്ടറ- ഭരണിക്കാവ് റോഡിൽ ടിപ്പർ ലോറികളുടെ അമിത വേഗത പ്രദേശ വാസികൾ ആശങ്കയിൽ. ഇന്ന് പുലർച്ചെ കണ്ടറ…
തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി ഐബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി, ലോക്കൽ, മണ്ഡലം,…
നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…
അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…