കൊല്ലം : അധ്യാപക സർവീസ് സംഘടന സമരസമിതി നേതൃത്വത്തിൽ ജനുവരി 22 നടക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിന്റെ മുന്നോടിയായി സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്ക്കരണ കുടിശികകൾ പൂര്‍ണ്ണമായും അനുവദിക്കുക,ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക., മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക.കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക. തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നത്.
സമര പ്രഖ്യാപന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ്ചെയർ പേഴ്സൺ എം.എസ് സുഗൈത കുമാരി ഉത്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ഷിജുകുമാർ അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.കൃഷ്ണകുമാർ, എ. ഗ്രേഷ്യസ്,സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ സി.മനോജ് കുമാർ, വി.ശശിധരൻ പിള്ള, കെ വിനോദ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ ബി അനു,
ജില്ലാ പ്രസിഡന്റ് സതീഷ്.കെ. ഡാനിയൽ,എ.കെ.എസ്.ടി.യു നേതാക്കളായ ബിനു പട്ടേരി, സജീവ് കുമാർ എന്നിവർ സംസാരിച്ചു.
ജനുവരി 22ന്റെ പണിമുടക്ക് ജില്ലയിൽ സമ്പൂർണ വിജയമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു
നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…
അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…
സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും.…
ഭാര്യാ ഭർത്താക്കന്മാർ ആയാൽ മാത്രമെ ഇനി ഓയോ റും അനുവദിക്കു . പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവൽ,…