കണ്ണൂർ: കുഷ്ഠ രോഗ ഭവന സന്ദർശനത്തിന് 1958 ടീമുകൾ.6,83,909 ഭവനങ്ങൾ സന്ദർശിച്ച് ഫ്ലാഷ് കാർഡുകളുടെ സഹായത്തോടെ കുഷ്ഠ രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തും.14 ദിവസത്തിനുള്ളിൽ 29,03787 പേരുടെ പരിശോധന പൂർത്തിയാക്കും.അതിഥി തൊഴിലാളി ക്യാമ്പുകളിലും മറ്റും പ്രത്യേക പരിശോധന.ജില്ലാ ആസൂത്രണ സമിതിഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ കെ രത്നകുമാരി ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു.അശ്വമേധം ബോധവത്കരണ പോസ്റ്റർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നൽകി പ്രകാശനം ചെയ്തു.കുഷ്ഠ രോഗ വിരുദ്ധ പ്രതിജ്ഞ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ചൊല്ലിക്കൊടുത്തു.ജില്ലയിലെ വിവിധ തദേശ സ്വയം ഭരണ സ്ഥാപനമേധാവിമാരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും ഉൾപ്പെടെ ഇരുന്നൂറോളംപേർ പരിപാടിയിൽ പങ്കെടുത്തു.കുഷ്ഠ രോഗ നിർമാർജനത്തിന് ജനങ്ങളുടെ പൂർണ പിന്തുണ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ കുഷ്ഠ രോഗ പരിശോധനക്ക് വീടുകളിൽ വരുമ്പോൾ അവരുമായി സഹകരിക്കണം.തൊലിപ്പുറത്തു കാണുന്ന സ്പർശന ശേഷി കുറഞ്ഞതോ ഇല്ലാത്തതോ, നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, തടിച്ചതും തിളക്കമുള്ളതുമായ ചർമം, വേദനയില്ലാത്തവ്രണങ്ങൾ,കൈ കാലുകളിലെ മരവിപ്പ്,
കണ്ണ് അടക്കാനുള്ള പ്രയാസം എന്നിവ ഉള്ളവർ അക്കാര്യം ആരോഗ്യ പ്രവർത്തകരോട് തുറന്ന് പറയണം.കുഷ്ഠ രോഗ ചികിത്സ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്.നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ കുഷ്ഠ രോഗം പൂർണമായും ഭേദമാക്കാൻ സാധിക്കുന്നതും വൈകല്യങ്ങൾ ഉണ്ടാകുന്നത് തടയാനും സാധിക്കുന്നതാണ്.അശ്വമേധം ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച 1958 ടീമുകൾ ഈ ക്യാമ്പയിൻ കാലയളവിൽ വീടുകളിലെത്തും .കുഷ്ഠ രോഗ ബോധവൽക്കരണം, പ്രാഥമിക പരിശോധന,
രോഗ ബാധിതർക്ക് വിദഗ്ധ പരിശോധന,
ചികിത്സ എന്നിവയാണ് ഈ ക്യാമ്പയിനിന്റെ ലക്ഷ്യം.രണ്ടു വയസ്സിനു മുകളിലുള്ള മുഴുവൻ പേരിലും ത്വക് പരിശോധന നടത്തും.ജില്ലയിലേ മുഴുവൻ വീടുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും മറ്റും പ്രത്യേക പരിശോധന നടത്തും .കണ്ണൂർ ജില്ലയിൽ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 26 കുഷ്ഠ രോഗ കേസുകൾ റിപ്പോർട്ട് ചെയ്തു.റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ എട് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.കുട്ടികളിൽ രോഗം സ്ഥിരീകരിക്കുന്നത് ജനങ്ങളിൽ ഇനിയും കണ്ടെത്താത്ത കുഷ്ഠരോഗം ഉണ്ട് എന്നതിന് തെളിവാണ്.അതിനാൽ ക്യാമ്പയിൻ കാലയളവിൽ ഇത്തരത്തിലുള്ള എല്ലാ കുഷ്ഠരോഗവും കണ്ടെത്തി ചികിത്സ ഉറപ്പാകുന്നതിനു വേണ്ട നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചു വരുന്നത്.കുഷ്ഠ രോഗ പരിശോധനക്ക് വരുന്ന ആരോഗ്യ പ്രവർത്തകരോട് ആരോഗ്യ വിവരങ്ങൾ മടി കൂടാതെ പറയണമെന്നും ജില്ലയിൽ നിന്നും കുഷ്ഠ രോഗം നിർമാർജനം ചെയ്യുന്നതിന് ജനങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പിയൂഷ് എം നമ്പൂതിരിപ്പാട് അഭ്യർത്ഥിച്ചു.
കുഷ്ഠരോഗം ശ്രദ്ധിക്കേണ്ടവ.
തൊലിപ്പുറത്തു കാണപ്പെടുന്ന സ്പർശനശേഷി കുറഞ്ഞതോ ഇല്ലാത്തതോ ആയ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ,
തടിപ്പുകൾ, തടിച്ചതും തിളക്കമുള്ളതുമായ ചർമം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, വൈകല്യം,
കണ്ണ് അടയ്ക്കാനുള്ള പ്രയാസം എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാകാം.
ശരീരത്തിൽ ഇത്തരം പാടുകളുണ്ടോ എന്ന് സ്വയം പരിശോധിക്കുക.
എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ ആ വിവരം ആരോഗ്യ
പ്രവർത്തകരെ അറിയിക്കുകയും മടി കൂടാതെ ചികിത്സിക്കുകയും ചെയ്യുക.
കുഷ്ഠരോഗത്തിനുള്ള ചികിത്സ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.
ആരംഭത്തിലേ കണ്ടെത്തിയാൽ വൈകല്യങ്ങൾ തടയാനും രോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാനും കഴിയും.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
കായംകുളം ഭരണിക്കാവിൽ ഏഴാം ക്ലാസിൽ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറി മങ്ങാട്ട് തറയിൽ ജയന്റെ മകൻ…
കൊച്ചി:വിവാഹ വാഗ്ദാനം നൽകി ചെറായി സ്വദേശിനിയെ പലത വണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ .കൊല്ലം വടക്കേവിള ഇക്ബാൽ നഗർ…
തിരുവനന്തപുരം: നിയമവിരുദ്ധമായി കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി തുടരുന്ന കെ ആർ രാജനെ കാർഷിക കടാശ്വാസ കമ്മീഷൻ സ്ഥാനത്തു നിന്ന്…
തളിപ്പറമ്പ:ആരോഗ്യ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം…
തളിപ്പറമ്പ:കുടിയാൻമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്കായ കെ പി ഉഷാകുമാരി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ…
ആലുവ:ബ്രാഹ്മണ്യത്തിൻ്റെ തിരിച്ചുവരവിനെ പ്രതിരോധിക്കാൻ ഗാന്ധിജിയുടെയും ഗുരുവിൻ്റെയും ദർശനങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് മുല്ലക്കര രത്നാകരൻ. മനുഷ്യമനസ്സിലെ വർഗ്ഗീയതയുടെ അഴുക്ക് നീക്കം ചെയ്താലേ ഗാന്ധിയെയും,…