ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.

കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഇന്നലെ ആശുപത്രിയിൽ എത്തിച്ചതിനേക്കാൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ നടത്തിയ സി ടി സ്കാനിൽ ശ്വാസകോശത്തിലെ ചതവുകൾ കൂടിയത് കണ്ടെത്തി.തലച്ചോറിലെ പരിക്കിൻ്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ല എന്നും റെനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണിയും വ്യക്തമാക്കി

കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായാണ് ആശുപത്രി ഇന്ന് രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയത്. ശ്വാസകോശത്തിലെ ചതവുകൾ അല്പം കൂടിയിട്ടുള്ളതായും തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതൽ ഗുരുതരം ആയിട്ടില്ല എന്നും രാവിലെ നടത്തിയ CT സ്കാനിൽ വ്യക്തമായതായി ഡോക്ടർമാർ പറഞ്ഞു

നിലവിൽ എംഎൽഎ വെന്റിലേറ്ററിൽ തുടരുകയാണെന്നും,കുറച്ചുദിവസം കൂടി വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണ് എന്നും ഡോക്ടർമാർ പറഞ്ഞു.ശ്വാസകോശത്തിന്റെ ചതവുകൾ മാറുന്നതിനു വേണ്ടി ആന്റിബയോട്ടിക്കുകൾ ഉൾപ്പെടുന്ന ചികിത്സയ്ക്ക് ആണ് പ്രാധാന്യം നൽകുന്നത്.

സ്കാനിംഗിൽ പുതിയ പരിക്കുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും ഡോക്ടർമാർ പറഞ്ഞു.നിലവിലെ സ്കാനിംഗിൽ തലച്ചോറിൽ കൂടുതൽ പരിക്കുകൾ ഇല്ലാത്തത് നല്ല കാര്യമാണ് എന്നും ഡോക്ടർമാർ പറഞ്ഞു.അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല എന്നും ശ്വാസകോശത്തിലെ പരിക്കുകൾ പരിഹരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത് എന്നും ഡോക്ടർമാർ വിശദീകരിച്ചു.

News Desk

Recent Posts

സ്കൂൾ കലോത്സവത്തിന്റെ സമ്മാനം സ്വർണ്ണ കപ്പ് മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി.

തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി.…

32 minutes ago

അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കി.

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന സൂചനാ പണിമുടക്കിന് മുന്നോടിയായി അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്…

11 hours ago

ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നുവെന്നാണ് വിവരം.

ബെയ്ജിംഗ്: കൊറോണയ്ക്കു ശേഷം ഇതാ വീണ്ടും പുതിയ വൈറസുമായി ചൈന, ലക്ഷക്കണക്കിന് ജനങ്ങൾ വിവിധ ആശുപത്രികളിൽ ചികിൽസ തേടി എത്തി…

12 hours ago

അത് വെറും പുക,യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിനെതിരെ മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് വിഷയത്തില്‍ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ല…

15 hours ago

തന്നെ സംവിധായകനാക്കിയത് ജയചന്ദ്രൻ നായരെന്ന് ഷാജി എൻ.കരുൺ.

തിരുവനന്തപുരം: ക്യാമറയുടെ പിന്നില്‍ നിന്ന തന്നെ സംവിധാനരംഗത്തേക്ക് കൈപിടിച്ചുനയിച്ച മഹാരഥനായിരുന്നു എസ്.ജയചന്ദ്രന്‍ നായര്‍ എന്ന് പ്രശസ്ത സിനിമാ സംവിധായകനും കെ.എസ്.എഫ്.ഡി.സി…

15 hours ago

കൗമാരകലയക്ക് കലാവിരുന്നിന് പാലുകാച്ചി.

തിരുവനന്തപുരം: കൗമാരത്തിൻ്റെ കലാവിരുന്നിന്  അരങ്ങ് ഉണരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.കലാ പ്രതിഭകൾക്ക് രുചിക്കൂട്ട് ഒരുക്കി കലവറ തുറന്നു. വിദ്യാഭ്യാസ…

15 hours ago