തൃക്കടവൂർ: കുരീപ്പുഴ ഗവൺമെന്റ് യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി ദ്വി ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ലിംഗനീതിയും സാമൂഹിക ജീവിതവും, വ നസംരക്ഷണം കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ
രമേശ് കുരീപ്പുഴ, ഇന്ദു മോഹൻ എൻഎസ്എസ് എച്ച്എസ്എസ് പ്രാക്കുളം എന്നിവർ നടത്തി. സാന്ത്വന സ്പർശം എന്ന പരിപാടിയുടെ ഭാഗമായി ഇഞ്ച വിള വൃദ്ധസദനം സന്ദർശിച്ച് സ്നേഹവിരുന്ന് നൽകി. നാടൻ കലകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ചെക്കൽ പാട്ടുക്കൂട്ടം കുരീപ്പുഴ അവതരിപ്പിച്ച നാടൻ പാട്ട് ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി എന്റെ വീട് ലഹരി മുക്തം എന്നതിന്റെ സ്റ്റിക്കർ പ്രകാശനം എച്ച് എം മധു കുമാർ നിർവഹിച്ചു. ക്യാമ്പിന്റെ ഭാഗമായി ഹാൻഡ് വാഷ്, ലോഷൻ എന്നിവ നിർമിച്ചു . പരിപാടിയിൽ കൗൺസിലർ ഗിരിജ തുളസീധരൻ എച്ച് എം ശ്രീ മധു കുമാർ, എസ്.എം.സി ചെയർമാൻ കിഷോർ പിടിഎ പ്രസിഡന്റ് സജു എന്നിവർ പങ്കെടുത്തു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തൃശൂര്‍: കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ കേരളത്തിന്റെ വികസനത്തിനായി കൊണ്ടുവന്ന ഒരു വന്‍കിട പദ്ധതിയെങ്കിലുമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്…
ജില്ലാ പഞ്ചായത്ത് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് :ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് നവകേരള സൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
തിരുവനന്തപുരം: എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്. ചൊവ്വാഴ്ച അഞ്ചു ജില്ലകളിൽ നേരിയ മഴയ്ക്ക്…
മാവേലിക്കര..അഭിനയിച്ച ചിത്രങ്ങളിൽ സ്നേഹമയിയായ അമ്മയായാലും ഏഷണിക്കാരിയായ അമ്മായിയമ്മയായാലും അയലത്തുകാരിയായാലും ലഭിച്ച വേഷമെല്ലാം ഗംഭീരമാക്കിയ സിനിമാ - നാടക വേദിയിലെ അതുല്യ…
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ 2022ലെ സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗിൽ മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്…
ഈ വർഷത്തെ പൊങ്കൽ റിലീസായി തമിഴിലിറങ്ങിയ “മദഗജരാജ” വളരെയധികം വാർത്താ പ്രാധാന്യംനേടിയ ചിത്രമായിരുന്നു.വിശാൽ നായകനായി സുന്ദർ സി സംവിധാനം ചെയ്ത…