നാവായിക്കുളം:കവി ഓരനെലൂർബാബു രചിച്ച നാവായിക്കുളത്തിന്റെ ഇതിഹാസം എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മലയാള വേദിയുടെ വാർഷിക സാംസ്‌കാരിക സമ്മേളനത്തിൽ പ്രശസ്ത ചരിത്രകാരൻ ഡോ എംജി ശശിഭുഷൻ പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജന് പുസ്തകം നൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ പേരിനാട് സദാനന്ദൻ പിള്ള
നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, മുൻ എംപി പീതംബരകുറുപ്, എ.വിബഹുലേയൻ, ഡോഅശോക് ശങ്കർ നാവായിക്കുളം GHSS ലെ അദ്ധ്യാപിക സന്ധ്യ, എൻ പുഷ്കരക്ഷകുറുപ്, രാജു കൃഷ്ണൻ, ബൈജു ഗ്രാമിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സമ്മേളനം അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ എം.ടി വാസുദേവൻ നായരേയും, തബല സംഗീതജ്ഞൻ ഉസ്താദ് സഖീർഹുസൈൻ, മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻസിംഗിനേയും യോഗം അനുസ്മരിച്ചു.
പുസ്തകപ്രകാശനത്തോട് അനുബന്ധിച് പ്രശസ്ത കവികൾ പങ്കെടുത്ത കവിയരങ്ങും നടന്നു.
കുണ്ടറ : കുണ്ടറ- ഭരണിക്കാവ് റോഡിൽ ടിപ്പർ ലോറികളുടെ അമിത വേഗത പ്രദേശ വാസികൾ ആശങ്കയിൽ. ഇന്ന് പുലർച്ചെ കണ്ടറ…
തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി ഐബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി, ലോക്കൽ, മണ്ഡലം,…
നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…
അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…