Categories: Kerala News

എം ടി എന്ന എഴുത്തുകാരൻ്റെ ആദ്യ ഭാര്യയെ ചുറ്റിയുള്ള സോഷ്യൽ മീഡിയാ പോസ്റ്റുകൾ ഇപ്പോൾ വൈറലാണ്. ആരാണ് അവർ. പ്രമീള നായർ

ബൈജു മുരളിയുടെ FB പേജ് വായിക്കാം.

M T യുടെ ആദ്യഭാര്യ, പ്രമീള നായർ,
നടക്കാവിലാണ് താമസിക്കുന്നതെന്ന് ഹോസ്റ്റലിലെ ആരോ ആണ് പറഞ്ഞത്. 1987-കാലഘട്ടം. അന്ന് വിരഹവും, പ്രണയവുമൊക്കെ മനസിനെ വളരെ പെട്ടെന്ന് തൊട്ട് തലോടുന്ന കാലം!

‘മലയാള നാടി’ൽ പ്രമീള നായർ എഴുതിയ പല, പല അക്ഷരതുണ്ടുകളുടെ കൈയും പിടിച്ചു ഒരു ഓട്ടോ കയറി ഞാനവരുടെ വീട്ടിലെത്തി. അന്നൊരു മൗഢ്യത്തിലായിരുന്നു ആ ടെറസ് വീട്. വെളുത്തു, ലേശം ഉയരം കുറഞ്ഞ, അല്പം തടിച്ച ഒരു ലേഡിയായിരുന്നു കാഴ്ച്ചയിൽ പ്രമീള നായർ

വീട്ടിൽ മറ്റാരെയും കണ്ടില്ല. പക്ഷേ, ഒരപരിചിതത്വമോ, മടിയോ ഇല്ലാതെ അവരെന്നെ സ്വീകരിക്കുകയും, ഒരു മറയുമില്ലാതെ സംസാരിക്കയും ചെയ്‌തു. “മലയാള നാട് ” – എന്ന വാരികയിൽ അവരെഴുതിയത് വായിച്ചതിനെക്കുറിച്ചും, ആ വിരഹം വല്ലാതെ സ്പർശിച്ചതിനെക്കുറിച്ചുമൊക്കെ പിന്നിടാണ് പറഞ്ഞത്.

M. T യെ ക്കുറിച്ച്,എല്ലാവർക്കും അറിയുന്ന കാര്യം തന്നെ അവരും പറഞ്ഞുകൊണ്ടിരുന്നു. കൂട്ടത്തിൽ കുറച്ച് സ്വകാര്യ അനുഭവങ്ങളും.എംടി വീണ്ടും വിവാഹം കഴിക്കാൻ പോകുന്നതിന്റെ തലേന്ന് അവരനുഭവിച്ച വ്യധകളെക്കുറിച്ച്…. മകൾ സിതാരയും പ്രമിളടീച്ചറിന്റെ ആങ്ങളയും,അവർ ആത്മഹത്യ ചെയ്യുമോ എന്ന് പേടിച്ച് അവർക്ക് കാവൽ ഇരുന്നതിനെക്കുറിച്ച്…. കിണർ കിടന്നിരുന്ന വടക്കുഭാഗത്തെ വാതിലിന്റെ താക്കോൽ മാറ്റിവച്ചതിനെക്കുറിച്ച്,ഒക്കെ അവർ പറഞ്ഞുകൊണ്ടിരുന്നു.

വിവാഹം കഴിഞ്ഞുള്ള 11 വർഷത്തിനുള്ളിൽ എംടിയുടെ മദ്യപാനത്തെക്കുറിച്ചും, ഡോക്ടർ അത് ഉപേക്ഷിക്കണമെന്ന് ഉപദേശിച്ചിരുന്നതും,പുനത്തിൽ വന്ന് നിർബന്ധിച്ച്, വീണ്ടും കൂട്ടിക്കൊണ്ടു പോയതിനെക്കുറിച്ചും, എംടി. പിന്നെയും,ബ്ലഡ് ഛർദിച്ചതിനെ ക്കുറിച്ചുമൊക്കെ അവർ പറഞ്ഞുകൊണ്ടിരുന്നു. അന്നേ അവരുടെ മകൾ സിതാര അമേരിക്കയിൽ, ജോൺസൺ &ജോൺസൺ കമ്പനിയിൽ ജോലിക്ക് കയറിയിരുന്നു.അവരുടെ വിവാഹവും കഴിഞ്ഞിരുന്നു എന്നാണ് ഓർമ്മ.സിതാരയെ കൊണ്ടുപോയതും,ജോലി ശരിയാക്കി കൊടുത്തതും, ടീച്ചറിന്റെ സഹോദരൻ ആണെന്നും പറഞ്ഞു . കുടെ എംടിയും സിതാരയും തമ്മിൽ നല്ല ബന്ധമാണെന്നും പറഞ്ഞിരുന്നു. അമേരിക്കയിൽ പോയാൽ മകളെ കാണാതെ അദ്ദേഹം വരില്ലെന്നും പറഞ്ഞു

അന്നവരെനിക്ക്, ഭക്ഷണമൊക്കെ തന്നാണ് തിരിച്ചയച്ചത് .മറ്റൊന്നുകൂടി ഇപ്പോഴുമെനിക്ക് ഓർമയുണ്ട് . ആൽബം എടുക്കാനോ എന്തിനോ അവരെന്നോട് ഒരു മര അലമാര തുറക്കാൻ പറഞ്ഞു.അത് തുറക്കുമ്പോൾ ആദ്യം കണ്ടത് അതിന്റെ മധ്യഭാഗത്ത് തന്നെ ഒട്ടിച്ചുവെച്ച എം.ടി. യുടെ .ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആണ്. അത്രയും നേരം സംസാരിച്ചതിൽ നിന്നും കിട്ടിയ ഒരു സ്വാതന്ത്ര്യം വെച്ച് ഞാനവരോട് M. T യെ മറക്കാനാവുന്നില്ലേ എന്നോ മറ്റോ ഒരു കുസൃതി ചോദിച്ചു. അപ്പോഴേക്കും അത്രയേറെ ഫ്രണ്ട്‌ലിയായികഴിഞ്ഞിരുന്നു അവരെന്നോട്. എങ്ങിനെ മറക്കാൻ? ഒരു പത്രം എടുത്താൽ എം.ടി, ഒരു സിനിമ കണ്ടാൽ എം. ടി, ഒരു പരിപാടി നോക്കിയാൽ എം. ടി. പിന്നെ, ഞാനെങ്ങനെ അദ്ദേഹത്തെ മറക്കാൻ? എന്നായിരുന്നു മറുചോദ്യം.

എം ടി കേരളത്തിന്റെ കലാസാംസ്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്ന കാലമായിരുന്നു അന്ന്. അദ്ദേഹം തൊട്ടതെല്ലാം പൊന്ന്. അതങ്ങിനെയാണല്ലോ എന്നും.രും,പലതും,പറഞ്ഞതും എഴുതിയതും, ഒക്കെ കാണുമ്പോൾ പറയാൻ തോന്നുന്നു, കടുത്ത ഏകാന്തതയും, അവഗണനയും അനുഭവിച്ച്,കാണാമറയത്ത് മറഞ്ഞുപോയ ഒരു സ്ത്രീ ഉണ്ടായിരുന്നു ഇവിടെ,വിധിയും വിഗ്രഹങ്ങളും തച്ചുടച്ച ജീവിതം, ജീവിച്ചു തീർത്ത് കടന്ന്പോയവർ .അവരുടെ പേരായിരുന്നു പ്രമീള നായർ!

ഈ പോസ്റ്റിലെ പ്രതികരണങ്ങൾ തെളിഞ്ഞും ഒളിഞ്ഞും എം.ടിയെ ആക്രമിക്കുന്നുണ്ട്. ഒരു പാരൽ കോളേജുകാരൻ്റെ കഥ ഇവിടെ ചുറ്റി മാത്രം കറങ്ങുമായിരുന്നു. പ്രമീള നായർ ഉള്ളതുകൊണ്ടാണ് എം.ടി ലോകം അറിയുന്ന കഥാകാരനായത് എന്നു വരെ പ്രതികരണങ്ങൾ തുടരുന്നു. പ്രമീള നായർ ഇന്ന് സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു.

News Desk

Recent Posts

ഛത്തീസ്ഗഡില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍.

റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍. എന്‍ഡിടിവിക്ക് വേണ്ടി ബസ്തര്‍…

49 minutes ago

വല്ലപ്പുഴ സ്വദേശിയായ 15 കാരിയെ കാണാതായിട്ട് 5 ദിവസം പിന്നിടുന്നു. പൊലീസിന് പുതുതായി ഒരു വിവരവും ലഭിച്ചില്ല.

പട്ടാമ്പി. വല്ലപ്പുഴ സ്വദേശിയായ 15 കാരിയെ കാണാതായിട്ട് 5 ദിവസം പിന്നിടുന്നു. പൊലീസിന് പുതുതായി ഒരു വിവരവും ലഭിച്ചില്ല. കുടുംബവും…

52 minutes ago

.ശതാബ്ദങ്ങളുടെ വിശ്വാസപ്പെരുമ ഓര്‍മ്മിപ്പിച്ച് കല്ലടക്കൂട്ടം കാനനയാത്രതുടങ്ങി. വ്രതപൂര്‍ണരായി പൂര്‍വിക സംഘങ്ങള്‍ തങ്ങിയ ഇടത്താവളങ്ങളിലൂടെ.

ശാസ്താംകോട്ട: കല്ലടകൂട്ടം കാനനയാത്രതുടങ്ങി.ശതാബ്ദങ്ങളുടെ വിശ്വാസപ്പെരുമ ഓര്‍മ്മിപ്പിച്ച് കല്ലടക്കൂട്ടം കാനനയാത്രതുടങ്ങി. വ്രതപൂര്‍ണരായി പൂര്‍വിക സംഘങ്ങള്‍ തങ്ങിയ ഇടത്താവളങ്ങളിലൂടെയാണ് കല്ലടക്കൂട്ടം കാല്‍നടയായി ശബരിമലയിലേക്കുപോകുന്നത്.…

1 hour ago

വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു

ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു ആശങ്ക വേണ്ടതില്ല, ഗർഭിണികൾ പ്രായമുള്ളവർ…

1 hour ago

കേരളത്തിലെ മെഡിക്കൽ സ്റ്റോറിൽ നിന്നു മാസ്ക് വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.

എറണാകുളം :കോവിഡിന് പിന്നാലെ ചൈനയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസിനെതിരെ നിരീക്ഷണം ശക്തമാക്കി ഭാരതം. എന്നാൽ കേരളത്തിൽ…

4 hours ago

സ്കൂൾ കലോത്സവത്തിന്റെ സമ്മാനം സ്വർണ്ണ കപ്പ് മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി.

തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി.…

6 hours ago