തളിപ്പറമ്പ:ആരോഗ്യ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണ -പ്രതിപക്ഷ സർവ്വീസ് സംഘടനകൾ രംഗത്ത് .സർക്കാർ അനുകൂല സംഘടനയായ
എൻ ജി ഒ യൂണിയൻ, ജോയിൻ്റ് കൗൺസിൽ, പ്രതിപക്ഷ അനുകൂല സംഘടനയായ
എൻ ജി ഒ അസോസിയേഷൻ സംഘടനകളാണ് അന്വേഷണം
ആവശ്യപ്പെട്ട് രംഗത്ത് വന്നത്.
ജനുവരി 26 ന് കരിമ്പം ഒറ്റപ്പാലനഗറിലെ സ്വന്തം വീട്ടുകിണറ്റില്‍ ചാടിയാണ് ഉഷാകുമാരി ജീവനൊടുക്കിയത്.ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആത്മഹത്യക്കുറിപ്പ് എഴുതി വെച്ചാണ് മരണം വരിച്ചത്.കഴിഞ്ഞ ഡിസംബർ 4 നാണ് ഒടുവള്ളിത്തട്ട് ഹെൽത്ത് സെൻ്റ്റിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് ഉഷാകുമാരി കുടിയാൻമല ഹെൽത്ത് സെൻ്ററിൽ ജോലിയിൽ പ്രവേശിച്ചത്.നടുവേദന കാരണം ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ
ഉഷാകുമാരി അടുത്ത ഏപ്രിൽ മാസം സർവ്വീസിൽ നിന്നും വിരമിക്കുവാൻ വി ആർ എസിന് അപേക്ഷിച്ചരുന്നു.മൂന്നു വർഷത്തെ എൻ എൽ സി ഒടുവള്ളിത്തട്ട് ഹെൽത്ത് സെൻ്ററിൽ നിന്നും വാങ്ങിക്കുവാൻ ഡി എം ഒ
ഓഫീസിൽ നിന്നും നിർദ്ദേശിച്ചിരുന്നു.
ഇതിനായി ബോണ്ടും അപേക്ഷയും ഉഷാകുമാരി ഒടുവള്ളി ആരോഗ്യ കേന്ദ്രത്തിൽ നൽകിയിരുന്നു.ബാധ്യതകൾ ഒന്നുമില്ലന്ന സർട്ടിഫിക്കേറ്റ് നൽകാനോ അപേക്ഷ അംഗീകരിക്കാനോ ഒടുവള്ളി ആരോഗ്യ കേന്ദ്രത്തിലെ ഉത്തരവാദപ്പെട്ടവർ തയ്യാറായില്ല എന്നാണ് ആരോപണം .ഒടുവള്ളി ഹെൽത്ത് സെൻ്ററിലെഉന്നത ഓഫീസറുടെ വൈരാഗ്യത്തിൻ്റെ പേരിലുള്ള പ്രതികരമാണ് സ്ഥലം മാറ്റത്തിനുംഎൻ എൽ സി ലഭിക്കാതിരിക്കാനം കാരണമെന്ന് ആത്മഹത്യ കുറിപ്പിലുണ്ട് .2024 ൽ നടന്ന ഫണ്ട് തിരിമറി തട്ടിപ്പ് ഉഷാകുമാരി ചോദ്യം ചെയ്ത താണ് വൈരാഗ്യത്തിന് കാരണമെന്നും ആത്മഹത്യ
കുറിപ്പിൽ എഴുതിയിട്ടുണ്ട് .
തളിപ്പറമ്പ് പോലിസ് അസ്വാഭവിക മരണത്തിന് കേസ്സ് രജിസ്ട്രർ ചെയ്യ്ത് അന്വേഷണം നടത്തി വരുന്നുണ്ട്.ഉഷാകുമാരിയുടെ ഭർത്താവാണഎൻ ജി ഒയൂണിയൻനേതാക്കൾക്ക്ഉഷാകുമാരിഎഴുതി വെച്ചആത്മഹത്യകുറിപ്പ്നല്കിയത് .ഈ കുറിപ്പ്എൻ ജി ഒ യൂണിയൻപോലിസിന് കൈമാറുകയായിരുന്നു .എൻ ജി ഒ അസോസിയേഷൻ നേതാക്കൾകണ്ണൂർ ഡി എം ഒ ക്കാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതിനല്കിയത്.ഉഷാകുമാരിയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കേരള ഹെൽത്ത് സർവ്വീസ് മിനിസ്ട്രിരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട്ഇ ജെ വർഗീസ് ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവർക്ക് നല്കിയ പരാതിയിൽ പറഞ്ഞു .ഉഷാകുമാരിയുടെ മരണകാരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ആരോഗ്യ വകുപ്പ് അധികൃതരോടാവശ്യപ്പെട്ടു .
രാജൻ തളിപ്പറമ്പ.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തളിപ്പറമ്പ:കുടിയാൻമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്കായ കെ പി ഉഷാകുമാരി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ…
ആലുവ:ബ്രാഹ്മണ്യത്തിൻ്റെ തിരിച്ചുവരവിനെ പ്രതിരോധിക്കാൻ ഗാന്ധിജിയുടെയും ഗുരുവിൻ്റെയും ദർശനങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് മുല്ലക്കര രത്നാകരൻ. മനുഷ്യമനസ്സിലെ വർഗ്ഗീയതയുടെ അഴുക്ക് നീക്കം ചെയ്താലേ ഗാന്ധിയെയും,…
ഒന്നര മാസത്തിനിടെ ഒന്‍പത് വീടുകളില്‍ നിന്ന് കവര്‍ന്നത് 25 പവനും ലക്ഷങ്ങളും; കരുനാഗപ്പള്ളിക്കാരനായ മോഷ്ടാവ് പിടിയില്‍ കോഴിക്കോട്:…
ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്തും മോശം പെരുമാറ്റ പശ്ചാത്തലമുള്ള ഷെറിന് ജാമ്യം, കുടുംബം നിയമനടപടിക്ക് പ്രമാദമായ ഭാസ്കര കാരണവർ…
അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു അപകടത്തില്‍പ്പെട്ടത് 70ഓളം പേർ.. അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു. വാഷിങ്ടൺ…
രാജ്യം ആധുനിക സാങ്കേതിക വിദ്യയിൽ ഒന്നാമനാകാനുള്ള വെപ്രാളത്തിലാണ്. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു. അപ്പോഴാണ് കൊല്ലം…