Categories: Kerala News

“നേതാക്കൾക്കും പോലീസിനും രൂക്ഷവിമർശനം”

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മുതിർന്ന നേതാക്കൾക്കും പോലീസിനുമെതിരെ രൂക്ഷവിമർശനം. പോലീസിൽ കാവിവൽക്കരണം ആണെന്നും ആർഎസ്എസിനെ സഹായിക്കുന്ന നിലപാട് പോലീസ് പലപ്പോഴും സ്വീകരിക്കാറുണ്ടെന്നും വിമർശനം. ചർച്ചയിൽ ജി സുധാകരനും ഇ പി ജയരാജനും എതിരായും കടുത്ത വിമർശനം ഉണ്ടായി.

പാർട്ടി സെക്രട്ടറിമാർ സ്റ്റേഷനിൽ നിന്നും ജീവനോടെ പുറത്തുവരുന്നത് ഭാഗ്യം കൊണ്ടാണെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തുറന്നടിച്ചു , പോലീസിൽ കാവികൽക്കരണം നടക്കുന്നു. ആർഎസ്എസിനെ സഹായിക്കുന്ന നിലപാട് ബഹുഭൂരിപക്ഷം സ്റ്റേഷനുകളിലെയും പോലീസുകാർ സ്വീകരിക്കുകയാണ്. ബിജെപികാർക്ക് ആണെങ്കിൽ തലോടലും സിപിഎമ്മുകാർക്ക് ലോക്കപ്പും എന്ന അവസ്ഥയാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ഉള്ളത് . പത്തനംതിട്ട,ഇരവിപേരൂർ കമ്മറ്റികളാണ് ഈ വിമർശനങ്ങൾ ഉന്നയിച്ചത്. സമ്മേളനത്തിൽ ജി സുധാകരനെതിരെയും കടുത്ത വിമർശനം. വിശ്രമ ജീവിതം നയിക്കുന്ന ജി സുധാകരൻ വായിൽ തോന്നിയത് വിളിച്ചു പറയുകയാണെന്നും,മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയാണെന്നും ,ഇത് പാർട്ടി നിയന്ത്രിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ബിജെപിയിൽ നിന്ന് പാർട്ടിയിലേക്ക് വരുന്നവരുടെ പശ്ചാത്തലം പരിശോധിക്കണമെന്നും ഏകപക്ഷീയമായി ആളെ ചേർക്കുന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ശരിയല്ലെന്നും പ്രതിനിധികൾ തുറന്നടിച്ചു . സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉണ്ടായി. പലപ്പോഴും വിമർശനം അതിരുകടക്കുന്നു. ഓൺലൈൻ ചാനലുകളെ അതിരുകവിഞ്ഞ പിന്തുണയ്ക്കുന്ന രീതി ശരിയല്ലന്നും ഇത് നിയന്ത്രിക്കണമെന്നും ആവശ്യം ഉയർന്നു.
റിപ്പോർട്ടിന്മേലുള്ള ചർച്ച പുരോഗമിക്കുകയാണ്.

News Desk

Recent Posts

പി വി അൻവർ എംഎൽഎയ്ക്ക് തോക്ക് ലൈസൻസ് നൽകാനാകില്ലെന്ന് ജില്ലാ കലക്ടർ.

നാല് മാസം മുൻപായിരുന്നു ജില്ലാ കളക്ടർക്ക് അൻവർ അപേക്ഷ നൽകിയത്. എംആർ അജിത്കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസിൽ…

15 hours ago

കരുതലും കൈത്താങ്ങും; കൊല്ലം താലൂക്ക്തല അദാലത്തിന് തുടക്കമായി ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലo: ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താലൂക്ക് അദാലത്തുകള്‍ വഴി കഴിയുന്നതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സി.…

18 hours ago

കാഷ്യൂ കോർപ്പറേഷൻ: 195 തൊഴിലാളികൾ വിരമിച്ചു 500 പേർക്ക് ഉടൻ നിയമനം

കൊല്ലം:കാഷ്യൂ കോർപ്പറേഷനിൽ നിന്നും 20 ജീവനക്കാരും 185 തൊഴിലാളികളും ഇന്ന്   വിരമിച്ചു. വിരമിച്ച തൊഴിലാളികൾക്ക് 30 ഫാക്ടറികളിലും വൻ സ്വീകരണവും,…

18 hours ago

ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. മുഖ്യമന്ത്രി.

തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു…

19 hours ago

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം.

ചടയമംഗലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന്…

19 hours ago

വാർത്തയുടെ ഉറവിടം തേടിയുള്ള പോലീസ് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

തിരു: വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റർക്കും ലേഖകന്‍ അനിരുദ്ധ അശോകനും ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിലെ…

19 hours ago