തൃശ്ശൂർ:പ്രണയത്തിൽ നിന്നും പിന്മാറിയതിന് 23കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു.കണ്ണാറ ശാന്തിനഗർ സ്വദേശി ഒലിയാനിക്കൽ വീട്ടിൽ അർജുൻ ലാൽ ആണ് മരിച്ചത്.
കുട്ടനെല്ലൂരിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
പെൺകുട്ടിയും, യുവാവും ഒരേ സ്കൂളിൽ പഠിച്ചവരാണ്. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നും പറയുന്നു.എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇവർ തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.ഇത് ചോദ്യം ചെയ്തതോടെ യുവാവ് വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ്
യുവാവ് യുവതിയുടെ വീട്ടിലെത്തി വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ച ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വിവരമറിഞ്ഞത് ഒല്ലൂർ പോലീസ് യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.
ഒന്നര മാസത്തിനിടെ ഒന്‍പത് വീടുകളില്‍ നിന്ന് കവര്‍ന്നത് 25 പവനും ലക്ഷങ്ങളും; കരുനാഗപ്പള്ളിക്കാരനായ മോഷ്ടാവ് പിടിയില്‍ കോഴിക്കോട്:…
ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്തും മോശം പെരുമാറ്റ പശ്ചാത്തലമുള്ള ഷെറിന് ജാമ്യം, കുടുംബം നിയമനടപടിക്ക് പ്രമാദമായ ഭാസ്കര കാരണവർ…
അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു അപകടത്തില്‍പ്പെട്ടത് 70ഓളം പേർ.. അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു. വാഷിങ്ടൺ…
രാജ്യം ആധുനിക സാങ്കേതിക വിദ്യയിൽ ഒന്നാമനാകാനുള്ള വെപ്രാളത്തിലാണ്. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു. അപ്പോഴാണ് കൊല്ലം…
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായിരുന്ന അദീല അബ്ദുളളയെ സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ…
തളിപ്പറമ്പ്:ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യചെയ്തു മേലുദ്യോഗസ്ഥരുടെതെറ്റായ പ്രവണതകൾ കാരണമെന്ന് സൂചന. .ജനുവരി…