Categories: Kerala NewsPolitics

മണിക്കൂറുകളോളം ജീവനക്കാരെയും ഏഡി എം നേയും തടഞ്ഞുവച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ജില്ലാ കലക്ടർ.

കോട്ടയം: ഭരണാനുകൂല സംഘടനയുടെ ജനുവരി 22 ലെ പണിമുടക്കത്തിൻ്റെ ഭാഗമായി പ്രകടനം നടത്തുമ്പോൾ എതിർ ചേരിയിൽ നിന്ന് മറ്റൊരു ഭരണാനുകൂല സംഘടന കൂക്കിവിളിക്കുന്ന ചിത്രം മാധ്യമവാർത്തകളിലൂടെ കണ്ടതാണ്. ജനാധിപത്യ രാജ്യത്ത് ഇത്തരം പ്രതിഷേധങ്ങൾ കേട്ടുകേൾവി പോലുമില്ലാത്തതാണ്. പിറ്റെ ദിവസം. കോട്ടയം കലക്ട്രേറ്റിനുള്ളിൽ മണിക്കൂറുകളോളം ജീവനക്കാരെ തടഞ്ഞുവച്ച സംഭവം ഉണ്ടായി. അത്തരം നടപടികൾ ഉണ്ടാകുമ്പോൾ ജില്ലാ കലക്ടർ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല. ഒന്നുകിൽ പോലീസിനെ വിവരം അറിയിച്ച് അവരെ അറസ്റ്റ് ചെയ്ത് നീക്കുകയോ, അല്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്യാൻ ജില്ലാ കലക്ടർക്ക് കഴിഞ്ഞില്ല. സ്ത്രീ ജീവനക്കാർ ഉൾപ്പെടെ 7 മണിക്കൂറോളം തടവിൽ കിടക്കുന്ന മാതിരി ആഫീസിനുള്ളിൽ ഇരിക്കേണ്ടി വന്നു.വില്ലേജ് ആഫീസറുടെ സ്ഥലം മാറ്റത്തിൻ്റെ കാര്യം പറഞ്ഞ് ഒരു ഓഫീസ് ഉപരോധിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്. അതും ഉപരോധം മണിക്കൂറുകളോളം നീണ്ടുനിൽക്കുന്നതും എന്തിൻ്റെ ഭാഗമാണ്. സംസ്ഥാനം ഭരിക്കുന്ന കോട്ടയംകാരനായ ഒരു മന്ത്രിയുടെ മകളും ആഫീസിനുള്ളിൽ ഉണ്ടായിരുന്നു എന്നതും ഓർമ്മിക്കേണ്ടതാണ്. ജില്ലാ കലക്ടർ തൻ്റെ ഉത്തരവാദിത്വം നിറവേറ്റിയില്ല എന്ന് സംഘടനകളും ജീവനക്കാരും പറയുന്നുണ്ട്. അവരുടെ പ്രതിഷേധം മനസ്സിൽ നിറഞ്ഞു കത്തുകയുമാണ്. തടഞ്ഞുവച്ച എഡിഎം സ്ഥലംമാറ്റം വാങ്ങി സ്ഥലം വിട്ടു.. എന്നാൽ ജീവനക്കാർ ആത്മഭിമാനമുള്ളവരല്ലെ, ഞങ്ങളെ തടഞ്ഞുവച്ചത് മിച്ചം എന്നാണ് അവർ രഹസ്യമായി പറയുന്നത്.

ജോയിൻ്റ് കൗൺസിലിൻ്റെ കുറിപ്പ് ചുവടെ……

വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയെന്നാരോപിച്ച് എഡിഎമ്മിനെയും ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളെയും ബന്ദികളാക്കി എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍. വടയാര്‍ വില്ലേജ് ഓഫീസറെ ടി വി പുരത്തേക്ക് സ്ഥലം മാറ്റിയെന്നാരോപിച്ചായിരുന്നു എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ വനിത ജീവനക്കാരെയടക്കം കളക്ട്രേറ്റില്‍ തടഞ്ഞുവച്ചത്.

രണ്ടാഴ്ച മുമ്പാണ് വടയാര്‍ വില്ലേജ് ഓഫീസറെ ടി പുരത്തേക്ക് മാറ്റിയത്. പകരം വടയാറില്‍ പകരം ഓഫീസര്‍ ചാര്‍ജ്ജെടുക്കുകയും ചെയ്തു. സ്വന്തം വില്ലേജില്‍ ഓഫീസറായി ജോലി ചെയ്യരുതെന്ന ചട്ടംകൂടി കണക്കിലെടുത്തായിരുന്നു സ്ഥലംമാറ്റം. ടി വി പുരത്ത് ചാര്‍ജ്ജെടുത്ത് ഒന്നര ആഴ്ചയോളം ഇവര്‍ ജോലി ചെയ്തതിന് ശേഷമാണ് ഇന്നലെ പെട്ടെന്ന് എന്‍ജിഒ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന പണിമുടക്ക് വിജയിച്ചതിന്റെ പ്രതികാരമെന്നോണമായിരുന്നു പെട്ടെന്നുണ്ടായ പ്രതിഷേധമെന്ന് ജോയിന്റ് കൗണ്‍സില്‍ ആരോപിക്കുന്നു.

ഇന്നലെ 11 മണിയോടെ കളക്ടേറ്റിലെ വനിത ജീവനക്കരെയും എഡിഎമ്മിനെയും അടക്കം തടഞ്ഞുവച്ച എന്‍ജിഒ പ്രവര്‍ത്തകര്‍ ആറു മണിആയിട്ടും പ്രതിഷേധം അവസാനിപ്പികകുകയോ ജീവനക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കുകയോ ചെയ്തില്ല. അവസാനം സ്ഥലം മാറ്റ ഉത്തരവ് റദ്ദ് ചെയ്ത് വില്ലേജ് ഓഫീസറെ വടയാറിലേക്ക് തിരികെ എത്തിക്കാന്‍ ഉത്തരവ് വാങ്ങിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

 

News Desk

Recent Posts

രാമചന്ദ്രൻ പ്രധാനമന്ത്രിയെ വിളിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ട്രെയിനുകൾ പൊയ്ക്കോണ്ടേയിരുന്നു…..

രാജ്യം ആധുനിക സാങ്കേതിക വിദ്യയിൽ ഒന്നാമനാകാനുള്ള വെപ്രാളത്തിലാണ്. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു. അപ്പോഴാണ് കൊല്ലം…

1 hour ago

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ.

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായിരുന്ന അദീല അബ്ദുളളയെ സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ…

5 hours ago

ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ കെ പി ഉഷാകുമാരിയുടെ (55) ആത്മഹത്യചെയ്തു.

തളിപ്പറമ്പ്:ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യചെയ്തു മേലുദ്യോഗസ്ഥരുടെതെറ്റായ പ്രവണതകൾ കാരണമെന്ന്  സൂചന. .ജനുവരി…

12 hours ago

തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക് തിരിച്ച് കിട്ടി.

കണ്ണൂർ: തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക്…

13 hours ago

പാർക്കിംഗ് ഫീസ് ഇടയാക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളി.

എറണാകുളം : ലുലുമാൾപോലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വാഹന പാർക്കിംഗിനായി എത്തുന്ന കസ്റ്റമേഴ്സിൽ നിന്നും പാർക്കിംഗ് ഫീസ് ഇടാക്കുന്ന നടപടി ചോദ്യം…

14 hours ago

അധ:സ്ഥിത ജന വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഊര്‍ജ്ജം പകര്‍ന്ന അയ്യങ്കാളിയുടെ ‘വില്ലുവണ്ടി യാത്ര’യുടെ മാതൃക തളിപ്പറമ്പിൽ പുന:രാവിഷ്കരിച്ചു .

സി പി ഐ -എം ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായാണ്‌ തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം രണ്ട് കൂറ്റന്‍ കാളകളെ…

15 hours ago