75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ
കൊല്ലം – 75 ഗ്രാം MDMA യുമായി കൊല്ലത്ത് യുവാവ് അറസ്റ്റിലായി. ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പുന്തലത്താഴം രണ്ടാം നമ്പരിന് സമീപം ഉദയമന്ദിരത്തിൽ ശശിധരൻ മകൻ അഖിൽ ശശിധരൻ വയസ്സ് 26 ആണ് വിപണിയിൽ 5 ലക്ഷം രൂപ വിലയുള്ള രാസലഹരിയായ MDMA യുമായി അറസ്റ്റിലായത്. ഓണത്തിന് കൊല്ലം നഗരത്തിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന MDMA ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ കൊല്ലം സബ്ബ് ഡിവിഷൻ DANSAF ടീമിന്റേയും സംയുക്ത നീക്കത്തിനൊടുവിൽ പിടിയിലായത്. ഇത് മൂന്നാം തവണയാണ് ഇയാൾ MDMA യുമായി പിടിയിലാവുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായൺ IPS ന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ കൊല്ലം ACP എസ്. ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.





